27.4 C
Kottayam
Monday, September 30, 2024

സിറിയയിലെ ഐഎസ് ട്രെയിനിം​ഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം; 37 ഭീകര‍ർ കൊല്ലപ്പെട്ടു

Must read

ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രെയിനിംഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം. ഈ മാസം രണ്ട് തവണകളിലായി നടത്തിയ വ്യോമാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൻ്റെയും അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഹുറാസ് അൽ-ദിനിൻ്റെയും നിരവധി മുതിർന്ന നേതാക്കൾ ഉൾപ്പെടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോ‍ർട്ട്.

സെപ്തംബർ 16, സെപ്തംബർ 24 തീയതികളിലാണ് സിറിയയിൽ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ സാധാരണക്കാർക്ക് പരിക്കേറ്റതായി സൂചനയില്ല. സെപ്തംബർ 16 ന് സെൻട്രൽ സിറിയയിലെ ഒരു അജ്ഞാത സ്ഥലത്ത് കേന്ദ്രീകരിച്ചിരുന്ന ഐഎസ് ട്രെയിനിംഗ് ക്യാമ്പിലാണ് അമേരിക്ക വലിയ തോതിലുള്ള വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ നാല് സിറിയൻ നേതാക്കൾ ഉൾപ്പെടെ 28 ഭീകരവാദികൾ കൊല്ലപ്പെട്ടെന്ന് അമേരിക്ക അറിയിച്ചു.

അമേരിക്കൻ താൽപ്പര്യങ്ങൾക്കും സഖ്യകക്ഷികൾക്കും എതിരായ പ്രവർത്തനങ്ങൾ നടത്താനുള്ള ഐഎസിൻ്റെ കഴിവിനെ ഇല്ലാതാക്കുകയാണ് വ്യോമാക്രമണങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി. ഐഎസിന്റെ തിരിച്ചുവരവ് തടയാനായി ഏകദേശം 900 യുഎസ് സേനകളാണ് സിറിയയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘പി ശശിക്കെതിരായ പരാതി പുറത്ത് വന്നാല്‍ വലിയ കോളിളക്കമുണ്ടാകും; പി വി അന്‍വർ

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ താന്‍ നല്‍കിയ പരാതി പുറത്തുവന്നാല്‍ വലിയ കോളിളക്കമുണ്ടാകുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനമെന്ന സൂചന കൃത്യമായി ഉണ്ട്....

ഹേമ കമ്മറ്റി മൊഴിയില്‍ ആദ്യകേസ് കോട്ടയത്ത്, അപമര്യാദയായി പെരുമാറിയതിൽ നടപടി; പരാതിക്കാരി കൊല്ലം സ്വദേശി

കോട്ടയം : മലയാളം സിനിമാമേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ...

അറബിക്കടലിന് മുകളിൽ വിമാനങ്ങൾ നേർക്കുനേർ; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്, അന്വേഷണം

ന്യൂഡല്‍ഹി: ഖത്തര്‍ എയര്‍ലൈന്‍സിന്റെയും ഇസ്രയേല്‍ വിമാനക്കമ്പനിയായ എല്‍ അല്ലിന്റെയും (EL AL) ബോയിങ് 777 വിമാനങ്ങള്‍ അപകടകരമാംവിധം നേര്‍ക്കുനേര്‍ പറന്നതായി കണ്ടെത്തല്‍. മാര്‍ച്ച് 24-ന് അറബിക്കടലിന് മുകളില്‍ 35,000 അടി ഉയരത്തിലാണ് സംഭവമുണ്ടയത്....

നടൻ ബാലചന്ദ്രമേനോന്‍ ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി നടി

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി. ആലുവ സ്വദേശിനിയായ നടിയാണ് പരാതി നല്‍കിയത്. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്. പരാതി ഡി.ജി.പിക്കും കൈമാറിയിട്ടുണ്ട്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ...

സിദ്ദിഖിന് ആശ്വാസം: പീഡനക്കേസിൽ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ‘അമ്മ’ മുൻ ജനറൽ സെക്രട്ടറികൂടിയായ നടൻ സിദ്ദിഖിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീംകോടതി. കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവിൽ കഴിയുന്നതിനിടെയാണ് സിദ്ദിഖിന്റെ...

Popular this week