ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള ആദ്യഘട്ട നീക്കമെന്ന നിലയിലാണ് ഇറാൻ്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തിയത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാൻ്റെ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് യുഎസ്സിന്റെ ഈ സൈനിക നീക്കം. അതിന് അവർ ഉപയോഗിച്ചതാകട്ടെ മാരകപ്രഹര ശേഷിയുള്ള ബങ്കർ ബസ്റ്ററുകളാണ്. ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങി ഭൂഗർഭകേന്ദ്രങ്ങളെ ആക്രമിക്കാനാണ് ഈ അത്യാധുനിക ബോംബുകൾ ഉപയോഗിക്കുന്നത്. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്ക ഇറാനിൽ ബങ്കർ ബസ്റ്ററുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്.
ശക്തമായ കോൺക്രീറ്റ് കവചങ്ങളെ മറികടന്ന് തുളഞ്ഞിറങ്ങി ടണലുകളുകൾക്കുള്ളിലും ബങ്കറുകൾക്കുള്ളിലും തന്ത്രപ്രധാനമായ ഭൂഗർഭ താവളങ്ങളും കേന്ദ്രങ്ങളിലും ആക്രമണം നടത്തുക എന്ന ഉദ്ദേശത്തിലാണ് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിക്കുക. സാധാരണ ഗതിയിൽ ബോംബുകൾ പ്രയോഗിക്കുക അതിനായി തന്നെ രൂപകൽപ്പന ചെയ്തിട്ടുള്ള ബോംബർ യുദ്ധവിമാനങ്ങളിൽ നിന്നാണ്. ഏകദേശം 2,268 കിലോ ഗ്രാം (5,000 പൗണ്ട്) ഭാരമുള്ള ജിബിയു-72 ബങ്കർ ബസ്റ്റർ ബോംബുകളാണ് അമേരിക്ക പ്രയോഗിച്ചത്. കഴിഞ്ഞ വർഷം ഇറാനിലെ ആണവകേന്ദ്രങ്ങൾ തകർത്തതും ബങ്കർ ബസ്റ്റർ ബോംബുകളുപയോഗിച്ചായിരുന്നു.
മാസ്സീവ് ഓർഡനൻസ് പെനട്രേറ്റർ എന്നറിയപ്പെടുന്ന ജിബിയു-57/എ എന്ന ബോംബാണ് യുഎസ് ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ വർഷിച്ചത്. ലോകത്തിലെ ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നാണ് മാസീവ് ഓർഡനൻസ് പെനട്രേറ്റർ (എംഒപി) .ഇറാന്റെ ഫോർഡോ ആണവ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റിന് നേരെ ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകൾ ഉപയോഗിച്ചാണ് ഇവ വർഷിച്ചത്.
ഏകദേശം 13000 കിലോഗ്രാമിലധികം ഭാരമുള്ള ഗൈഡഡ് ബോംബാണ് എംഒപി. ഭൂമിക്കടിയിലുള്ള ശത്രു താവളങ്ങൾ തകർക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇവയുടെ കട്ടിയേറിയ സ്റ്റീൽ ആവരണം കാരണം, പൊട്ടിത്തെറിക്കുന്നതിന് മുമ്പ് പാറക്കെട്ടുകൾക്കിടയിലൂടെ 200 അടി ആഴത്തിൽ വരെ തുളച്ചു കയറാൻ സാധിക്കും. ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ലബോറട്ടറികളും ബങ്കറുകളും തകർക്കാൻ മറ്റ് ആയുധങ്ങളെക്കാൾ കൃത്യതയും ശേഷിയും ഇവയ്ക്കുണ്ട്. ഇതിന്റെ സ്ഫോടകവസ്തുക്കളുടെ അളവും (Payload) പ്രഹരശേഷിയും വളരെ വലുതാണ്. തുളച്ചുകയറിയ ശേഷം മാത്രമേ ഇത് സ്ഫോടനം നടത്തുകയുള്ളൂ. സാധാരണയായി യുഎസ് വ്യോമസേനയുടെ ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകളിൽ (B-2 Spirit stealth bombers) നിന്നാണ് ഈ ബോംബുകൾ വർഷിക്കുന്നത്.
എത്ര വലിയ തോതിൽ സ്ഫോടകവസ്തുക്കൾ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നതല്ല, ബങ്കർ ബസ്റ്ററിനെ അപകടകരമാക്കുന്നത്. മറിച്ച്, മറ്റ് ബോംബുകൾക്ക് എത്താൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽ തുളഞ്ഞുകയറി സ്ഫോടനം നടത്തുന്നുവെന്നതാണ്. ചിലതിൽ മൈക്രോഫോണുകളും ഘടിപ്പിച്ചിട്ടുണ്ട്, അതിനാൽ ശബ്ദം കേൾക്കുമ്പോൾ മാത്രം ഇത് പൊട്ടിത്തെറിക്കുന്നു. ഇറാനെതിരെ ഉപയോഗിച്ചത് GBU-72, ന്യൂ ജനറേഷൻ പെനട്രേറ്റർ ബോംബുകളാണ്. ഓരോന്നിനും ഏകദേശം 288,000 യുഎസ് ഡോളർ ചെലവുണ്ട്. ഇത് B2 ബോംബറുകൾക്കും ഫൈറ്റർ ജെറ്റുകൾക്കും കൊണ്ടുപോകാൻ കഴിയും.
നേരത്തേ ഉപയോഗിച്ചിരുന്ന GBU-28നെ അപേക്ഷിച്ച് GBU-72 വളരെ മാരകമാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കഠിനമായതും വളരെ ആഴത്തിൽ നിലകൊള്ളുന്നതുമായ ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കാൻ ഇവയ്ക്ക് സാധിക്കും. തങ്ങളുടെ കൈവശമുള്ള ഒന്നിനോടും താരതമ്യപ്പെടുത്താൻ സാധിക്കാത്തതാണെന്നാണ് മുൻപ് ഇവയെ യുഎസ് തന്നെ വിശേഷിപ്പിച്ചത്. F-15E സ്ട്രൈക്ക് ഈഗിൾ പോലുള്ള ഫൈറ്റർ പ്ലാറ്റ്‌ഫോമുകളിലും B-1B ലാൻസർ ഉൾപ്പെടെയുള്ള ബോംബറുകളിലും ഘടിപ്പിക്കാൻ കഴിയും.
The United States launched a powerful airstrike against Iranian missile bases as an initial step toward reopening the Strait of Hormuz. The military operation aimed to neutralize Iran’s cruise missiles, which pose a significant threat to international shipping routes. To execute this mission, the US deployed advanced Bunker Buster bombs, specifically designed to penetrate deep underground and destroy fortified subterranean facilities. This marks the second time within a year that the US has utilized such high-impact weaponry against Iranian targets.


