‘നിങ്ങളുടെ സിനിമയിലെ മോശം അനുഭവം’ആ സ്ത്രീ എന്നെ നിരന്തരം വിളിച്ചു; പക്ഷെഒടുവില്‍ സംഭവിച്ചത്; വെളിപ്പെടുത്തി ഉർവശി

കൊച്ചി: പ്രേക്ഷകരുടെ പ്രിയങ്കരിയായ ഉർവശി സിനിമാ രം​ഗത്ത് സജീവമാണ്. ഒന്നിന് പിറകെ ഒന്നായി നടിയുടെ സിനിമകൾ റിലീസ് ചെയ്യുന്നു. മലയാളത്തിലും തമിഴിലും നടി സിനിമകൾ ചെയ്യുന്നുണ്ട്. എൺപതുകളിൽ വന്ന നായികമാരിൽ ഇന്നും നായികാ വേഷം ചെയ്യാൻ കഴിയുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയ മികവ് കൊണ്ട് കമൽ ഹാസനെ പോലും അത്ഭുതപ്പെടുത്തിയ പ്രതിഭ. ഉള്ളൊഴുക്കിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉർവശി കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി.

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് ഉർവശി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം ഉർവശി ശക്തമായി തന്റെ അഭിപ്രായം പങ്കുവെച്ചു. ഇപ്പോഴിതാ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരെ സംസാരിക്കുകയാണ് നടി ഉർവശി. എൽ ജ​ഗദമ്മ എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഒരു സ്ത്രീ നിരന്തരം എന്നെ വിളിച്ചു.

നിങ്ങളുടെ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ സെലക്ട് ചെയ്യുന്നവർ മോശമായി എന്നോട് പെരുമാറി, പെെസ ചോദിക്കുമ്പോൾ കെെ പിടിച്ചേ തരുന്നുള്ളൂ, എന്നെ അഭിനയിപ്പിച്ചില്ല എന്ന് പറഞ്ഞു. നേരിട്ട് വരൂ എന്ന് പറഞ്ഞ് നല്ലൊരു സീനും കൊടുത്തു. ഒരു ഡയലോ​ഗ് പോയിട്ട് നേരെ നിൽക്കാൻ പോലും ആ സ്ത്രീക്ക് അറിയില്ല. അപ്പോൾ അസത്യമായ കാര്യം പറയാമോ. അങ്ങനെയുള്ള സ്ത്രീകളുമുണ്ടിവിടെയെന്നും ഉർവശി ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News