മുംബൈ:കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുടെ 30-ാം പിറന്നാള്‍. ‘ലൗ ഡോസ് 2’ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു പിറന്നാളാഘോഷം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ആഘോഷത്തിന്റെ ഭാഗമായി ഉര്‍വശി മുറിച്ച പിറന്നാള്‍ കേക്കാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. 24 കാരറ്റ് സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണ് ഈ കേക്കെന്നും ഇതിന് മൂന്ന് കോടി രൂപ വരുമെന്നും ഉര്‍വശി അവകാശപ്പെടുന്നു. റാപ്പര്‍ ഹണി സിങ്ങാണ് ഈ കേക്ക് ഉര്‍വശിക്ക് സമ്മാനിച്ചത്. ഹണി സിങ്ങും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ചുവപ്പ് നിറത്തിലുള്ള ഹൈസ്ലിറ്റ് ഗൗണില്‍ സുന്ദരിയായിരുന്നു ഉര്‍വശി. ഇതിന് യോജിക്കുന്ന കല്ല് പതിപ്പിച്ച ചോക്കര്‍, കമ്മല്‍, ബ്രേസ്ലെറ്റ് എന്നിവയും ധരിച്ചു. തിളങ്ങുന്ന കറുപ്പ് ഷര്‍ട്ടും കറുപ്പ് പാന്റുമായിരുന്നു ഹണി സിങ്ങിന്റെ വേഷം.
ഉര്‍വശി കേക്ക് മുറിക്കുന്നതും ആദ്യ കഷ്ണം ഹണി സിങ്ങ് ഉര്‍വശിക്ക് കൊടുക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്. ഇതിന് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. സ്വര്‍ണകേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച ഇന്ത്യയിലെ ആദ്യ വനിത, ഈ കേക്ക് അലമാരയില്‍ എങ്ങനെയാണ് സൂക്ഷിക്കുക എന്നെല്ലാമാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്.