28.4 C
Kottayam
Saturday, June 6, 2026

‘രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം കണ്ണുകള്‍ക്ക് നല്ലത്; പ്രകൃതിയുടെ സ്വന്തം മരുന്ന്’; സ്വന്തം മൂത്രമൊഴിച്ച് കണ്ണുകള്‍ വൃത്തിയാക്കുന്ന വീഡിയോ പങ്കുവെച്ച് യുവതി

Must read

പൂനെ: സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള വാര്‍ത്തകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണം കിട്ടാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിനായുള്ള മാര്‍ഗങ്ങള്‍ പരീക്ഷുന്നവരാണ് ഏറിയപങ്കും. ഇതുപോലെ നേത്രസംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നവരുണ്ട്. എന്നാല്‍, ഇത്തരത്തില്‍ പുനെ സ്വദേശിയായ ഒരു യുവതി പങ്കുവച്ച വീഡിയോ ഏവരെയും ഞെട്ടിക്കുന്നതാണ്. നേത്രസംരക്ഷണ ദിനചര്യയുടെ ഭാഗമായി മൂത്രം ഉപയോഗിച്ചാണ് യുവതി കണ്ണുകള്‍ കഴുകിയത്.

‘മരുന്നില്ലാതെ ആരോഗ്യം നിലനിര്‍ത്തുന്ന പരിശീലക’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നൂപുര്‍ എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വിചിത്ര നേത്രസംരക്ഷണ മാര്‍ഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിനൊപ്പം ഇതിന്റെ പ്രയോജനങ്ങളേയും കുറിച്ച് അവര്‍ പറയുന്നുണ്ട്.

- Advertisement -

‘മൂത്രം ഉപയോഗിച്ചുള്ള കണ്ണ് കഴുകല്‍-പ്രകൃതിയുടെ സ്വന്തം മരുന്ന്’ എന്ന് പോസ്റ്റിന് അവര്‍ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം ഉപയോഗിച്ച് കണ്ണ് കഴുകുന്നത് കണ്ണുകളിലെ ചുവപ്പ്, വരള്‍ച്ച, അസ്വസ്ഥത എന്നിവയില്‍നിന്ന് ആശ്വാസം നല്‍കാന്‍ സഹായിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ആദ്യം ഒഴിക്കുന്ന മൂത്രം എടുത്ത് അത് നിറച്ച കപ്പുകള്‍ക്ക് മുകളില്‍ കണ്ണുകള്‍വെച്ച് പലതവണ ചിമ്മുന്നതാണ് പ്രക്രിയയെന്നും അവര്‍ പറയുന്നു.

- Advertisement -

മൂത്രം കണ്ണുകളില്‍ പൂര്‍ണമായി പ്രവേശിക്കാന്‍ അനുവദിക്കുന്നതിനായി കണ്ണുകള്‍ എല്ലാ ദിശകളിലേക്കും, അതായത് വശങ്ങളില്‍നിന്ന് വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും ചലിപ്പിക്കുക എന്നതാണെന്നും നൂപുര്‍ വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ഒരു ടവ്വല്‍ ഉപയോഗിച്ച് കണ്ണുകള്‍ മൃദുവായി തുടക്കണമെന്നും അവര്‍ വിശദീകരിക്കുന്നു. അടുത്തതായി കൈകളില്‍നിന്ന് കണ്‍പോളകളിലേക്ക് ചൂട് കൈമാറുന്നതിനായി കൈപ്പത്തികള്‍ കണ്ണുകള്‍ക്ക് മുകളില്‍വെയ്ക്കണമെന്നും ഇവര്‍ പറയുന്നു.

- Advertisement -

തന്റെ കണ്ണിന്റെ സംരക്ഷണത്തിന് വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് പിറ്റി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അവര്‍ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് മെഡിസിന്‍ ഫ്രീ ലൈഫ് കോച്ച് എന്നാണ്. മരുന്നുകളൊന്നും ഉപയോഗിക്കാതെ പ്രകൃതിദത്തമായ മാര്‍ഗങ്ങളാണ് എന്നും പറഞ്ഞാണ് അവര്‍ പല കാര്യങ്ങളും പരിചയപ്പെടുത്തുന്നതും.

ഈ വീഡിയോയില്‍ പിറ്റി പറയുന്നത് എങ്ങനെയാണ് മൂത്രം കൊണ്ട് കണ്ണുകള്‍ കഴുകുന്നത് എന്നാണ്. രാവിലെയുള്ള ആദ്യത്തെ മൂത്രമാണ് എടുക്കേണ്ടത് എന്നും അത് എങ്ങനെയാണ് മുഴുവനായും കണ്ണിനുള്ളിലാക്കേണ്ടത് എന്നുമൊക്കെയാണ് പിറ്റി തന്റെ വീഡിയോയില്‍ കാണിക്കുന്നത്.

വീഡിയോ വലിയ ചര്‍ച്ചയാതോടെ നൂപുര്‍ ഡിലീറ്റ് ചെയ്തു. ശരീരമാലിന്യം ശേഖരിച്ച് വീണ്ടും അത് ഉപയോഗിക്കാന്‍ എങ്ങനെ തോന്നിയെന്നും ശരീരത്തിന് ഗുണമില്ലാത്തതിനാലാണ് മൂത്രം പുറന്തള്ളുന്നതെന്നും ആളുകള്‍ പറയുന്നു. അണുക്കള്‍ നിറഞ്ഞ ഈ മൂത്രം ഒരിക്കലും ഉപയോഗിക്കരുതെന്നും ഒട്ടേറെപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്. പിറ്റി പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ട് എന്തെല്ലാം കാണണം എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്.

നിരവധി അവാര്‍ഡുകള്‍ നേടിയ ഹെപ്പറ്റോളജിസ്റ്റ് കൂടിയായ ഡോ. സിറിയക് ആബി ഫിലിപ്സ് (TheLiverDoc), ഇതിന്റെ ഒരു വീഡിയോ എക്‌സില്‍ (ട്വിറ്ററില്‍) പങ്കുവച്ചുകൊണ്ട് ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദയവായി നിങ്ങളുടെ മൂത്രം കണ്ണിനുള്ളിലാക്കരുതെന്നും മൂത്രം അണുവിമുക്തമല്ല എന്നും പറഞ്ഞുകൊണ്ടാണ് ഡോക്ടര്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി കാഴ്ച്ചക്കാരും പിറ്റിയെ വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങളും നിര്‍ദ്ദേശിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് എന്നാണ് പലരും ചോദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

Popular this week