24.8 C
Kottayam
Thursday, June 4, 2026

മൂത്രം കുടിവെള്ളമാക്കാം,സ്യൂട്ട് വികസിപ്പിച്ച് ഗവേഷകർ

Must read

സാന്‍ഫ്രാന്‍സിസ്‌കോ:ദൈര്‍ഘ്യമേറിയ ചാന്ദ്രദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ് മനുഷ്യര്‍. നാസയും, ഐഎസ്ആര്‍ഒയും, ചൈനീസ് ബഹിരാകാശ ഏജന്‍സിയായ സിഎന്‍എസ്എയുമെല്ലാം മനുഷ്യരെ വഹിച്ചുള്ള വിവിധ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിറകെയാണ്. ദൈര്‍ഘ്യമേറിയ ദൗത്യങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി ജീവന്‍ നിലനിര്‍ത്താനുള്ള കുടിവെള്ളം ലഭ്യമാക്കുക എന്നതാണ്. മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ ബഹിരാകാശ നിലയങ്ങളില്‍ ഇതിനകം ഉപയോഗത്തിലുണ്ട്. സമാനമായി മൂത്രം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ കഴിവുള്ള സ്‌പേസ് സ്യൂട്ട് വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

സയന്‍സ് ഫിക്ഷന്‍ സിനിമയായ ഡ്യൂണിലെ ‘സ്റ്റില്‍ സ്യൂട്ടുകളെ’ മാതൃകയാക്കിയാണ് ഈ സ്‌പേസ് സ്യൂട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന് ബഹിരാകാശ സഞ്ചാരികളുടെ മൂത്രം ശേഖരിക്കാനും അഞ്ച് മിനിറ്റിനുള്ളില്‍ അത് ശുദ്ധീകരിച്ച് കുടിവെള്ളമാക്കിമാറ്റാനും സാധിക്കും.

ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ ഒരു ഗവേഷകരാണ് ഈ സ്‌പേസ് സ്യൂട്ട് വികസിപ്പിച്ചത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിനായി ഈ സ്‌പേസ് സ്യൂട്ടുകള്‍ വിന്യസിക്കാനാവുമെന്നാണ് സ്യൂട്ട് നിര്‍മിച്ചവരുടെ പ്രതീക്ഷ.

2026 ഓടെ ആര്‍ട്ടെമിസ് 3 ദൗത്യത്തിനായി തയ്യാറെടുക്കുകയാണ് നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിലേക്ക് മനുഷ്യരെ അയക്കാനും ദീര്‍ഘകാലം മനുഷ്യ ഗവേഷണ ദൗത്യങ്ങള്‍ നടത്താനുമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. 2030 കളില്‍ ചൊവ്വയിലേക്കും മനുഷ്യരെ അയക്കാന്‍ നാസയ്ക്ക് പദ്ധതിയുണ്ട്.

- Advertisement -

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇതിനകം മലിന ജലം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗത്തിലുണ്ട്. വിയര്‍പ്പും മൂത്രവും ഈ രീതിയില്‍ ശുദ്ധീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ സഞ്ചാരികള്‍ നിലയത്തിന് പുറത്ത് കടക്കുമ്പോഴും സമാനമായ സംവിധാനം ആവശ്യമാണെന്ന് ഗവേഷകയായ സോഫിയ എറ്റ്‌ലിന്‍ പറയുന്നു.

- Advertisement -

നിലവില്‍ ബഹിരാകാശ സഞ്ചാരികള്‍ ഉപയോഗിക്കുന്ന സ്യൂട്ടിലെ ബാഗില്‍ ഒരു ലിറ്റര്‍ വെള്ളം മാത്രമാണ് ലഭ്യമാവുക. ചന്ദ്രനില്‍ പുറത്തിറങ്ങിയുള്ള ദൈര്‍ഘ്യമേറിയ പര്യവേക്ഷണങ്ങള്‍ക്ക് അത്രയും ജലം മതിയാവില്ല.

മാക്‌സിമം അബ്‌സോര്‍ബന്‍സി ഗാര്‍മെന്റ് (മാഗ്) എന്ന് വിളിക്കുന്ന വലിയവര്‍ ഉപയോഗിക്കാനാകുന്ന ഒരുതരം ഡയപ്പര്‍ ആണ് നിലവില്‍ ബഹിരാകാശ വസ്ത്രങ്ങളിലെ മലിന ജലം വലിച്ചെടുക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന് ചിലപ്പോള്‍ ചോര്‍ച്ച സംഭവിക്കാനിടയുണ്ട്. അത് സ്യൂട്ട് വൃത്തിഹീനമാകുന്നതിന് കാരണമാവുകയും സഞ്ചാരികള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യും. ഇത് പേടിച്ച് പലരും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിയന്ത്രിക്കുകയാണ് പതിവ്. ഡയപ്പര്‍ ഉപയോഗിക്കുന്നത് കാരണ് പലര്‍ക്കും ഇന്‍ഫക്ഷന്‍ ഉണ്ടാവാറുമുണ്ട്.

സിലിക്കണ്‍ നിര്‍മിതമായ ഒരു കപ്പ് ഉപയോഗിച്ചാണ് മൂത്രം ശേഖരിക്കുക. സ്ത്രീക്കും പുരുഷനും ഇത് പ്രത്യേക ആകൃതിയിലായിരിക്കും. പ്രത്യേകം തയ്യാറാക്കിയ അടിവസ്ത്രത്തിനുള്ളിലായിരിക്കും ഈ കപ്പ് ഘടിപ്പിക്കുക.

- Advertisement -

ഈ സിലിക്കണ്‍ കപ്പ് ഒരു വാക്വം പമ്പുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. സഞ്ചാരി മൂത്രമൊഴിക്കുന്ന സമയം ഇത് പ്രവര്‍ത്തിക്കും. ശേഖരിക്കുന്ന മൂത്രം നേരെ ഒരു ശുദ്ധീകരണ സംവിധാനത്തിലേക്കാണ് പോവുക. അഞ്ച് മിനിറ്റില്‍ 500 മില്ലിലിറ്റര്‍ വെള്ളം ശുദ്ധീകരിച്ചെടുക്കാനാവും.ഈ പുതിയ സ്യൂട്ട് മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ഫ്രോണ്ടിയേഴ്‌സ് ഇന്‍ സ്‌പേസ് ടെക്‌നോളജിയില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week