‘ഉര്‍ഫി ജാവേദ് ട്രാന്‍സ്‌ജെന്‍ഡറാണ്, തെളിവുകൾ കൈവശമുണ്ട്, കോടതിയിൽ ഹാജരാക്കും’; വെളിപ്പെടുത്തലുമായി നടന്‍!
കൊച്ചി:വസ്ത്രധാരണത്തിന്റെ പേരിൽ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന ബിഗ് ബോസ്, ഒടിടി താരമാണ് ഉർഫി ജാവേദ്. ഉർഫിയുടെ വസ്ത്രധാരണം പലപ്പോഴും ട്രോളുകൾക്കും വിഷയമാകാറുണ്ട്. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ വസ്ത്രധാരണത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താറുണ്ട് അവർ. തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിന് പിന്നിൽ ഒരു കാരണമുണ്ടെന്നും ഉർഫി വെളിപ്പെടുത്തിയിരുന്നു.
വസ്ത്രം ധരിക്കുമ്പോൾ തനിക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കുറച്ചുനാൾ മുമ്പ് പങ്കുവെച്ച വീഡിയോയിൽ ഉർഫി പറഞ്ഞത്. ശൈത്യകാലങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ മറ്റ് ആര്‍ക്കെങ്കിലും വരാറുണ്ടോ എന്ന ചോദ്യത്തോടെ ഉര്‍ഫി ഒരു ചിത്രവും പങ്കുവെച്ചിരുന്നു.
എനിക്ക് വസ്ത്രങ്ങളോട് അക്ഷരാർത്ഥത്തിൽ അലർജിയാണ് എന്നാണ് വീഡിയോക്ക് അന്ന് ഉർഫി നൽകിയ തലക്കെട്ട്. ഞാൻ വസ്ത്രം കുറച്ച് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും. എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങും.
തെളിവ് ഇവിടെ തന്നെ ഞാന്‍ കാണിച്ചു. ചില കമ്പിളിക്കുപ്പായങ്ങള്‍ ധരിക്കുമ്പോള്‍ ശരീരത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് പലപ്പോഴും വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് എന്നാണ് ഉര്‍ഫി വ്യക്തമാക്കിയത്.
അശ്ലീലം പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടികാണിച്ച് മഹാരാഷ്ട്ര മഹിളാ മോര്‍ച്ച പ്രസിഡന്റ് വരെ ഉര്‍ഫിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇപ്പോഴിത ഒരു നടൻ ഉർഫിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വളരെ ഗുരുതരമായ ആരോപണമാണ് ഉർഫിക്ക് നേരെ നടൻ ഫൈസാന്‍ അന്‍സാരി ഉന്നയിച്ചത്. ഉര്‍ഫി ജാവേദ് ഒരു ട്രാന്‍സ്‌ജെന്‍ഡറാണ് എന്നാണ് ഫൈസാന്‍ പറയുന്നത്.
ഉര്‍ഫി ട്രാന്‍സ് ആണെന്ന് തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ് എന്നുമാണ് ഫൈസാന്‍ പറയുന്നത്. ഉര്‍ഫി സംസാരിക്കുന്നതും ധരിക്കുന്നതും പെരുമാറുന്നതും അവളുടെ സ്വഭാവത്തിലെ പോരായ്മയെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
അത് ഉടന്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടും. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലേക്ക് ഉര്‍ഫി മടങ്ങി പോകണം എന്നാണ് ഫൈസാന്‍ പറയുന്നത്. നേരത്തെ ഉര്‍ഫിക്കെതിരെ ഫത്വ പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസാന്‍ അന്‍സാരി രംഗത്തെത്തിയിരുന്നു. ഗ്ലാമര്‍ വസ്ത്രം ധരിച്ചതിന് നടിക്കെതിരെ ഫൈസാന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഉര്‍ഫി മുംബൈയിയെ നശിപ്പിക്കും സമൂഹത്തെ നശിപ്പിക്കുമെന്ന് ഫൈസാന്‍ പറഞ്ഞിരുന്നു. വ്യത്യസ്തമായ ഫാഷന്‍ ചോയിസുകള്‍ കൊണ്ട് ശ്രദ്ധ നേടിയ മോഡലാണ് ഉര്‍ഫി ജാവേദ്. ഇതിന്റെ പേരില്‍ നിരവധി ട്രോളുകളും സൈബര്‍ അറ്റാക്കും നടി നേരിട്ടിട്ടുണ്ട്. എന്നാല്‍ താന്‍ ഇസ്ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ലെന്ന് ഉര്‍ഫി പറഞ്ഞിരുന്നു.
ആരും ചിന്തിക്കുക പോലുമില്ലാത്ത വേഷവിധാനവുമായാണ് ഉർഫി മീഡിയയ്ക്ക് മുമ്പിൽ എത്താറുള്ളത്. 25 കാരിയായ ഉർഫി ജാവേദ് ആദ്യമായി 2016 ലെ ടിവി ഷോയായ ബഡേ ഭയ്യാ കി ദുൽഹനിയയിലും പിന്നീട് മേരി ദുർഗ, ബേപ്പന്ന, പഞ്ച് ബീറ്റ് സീസൺ 2 എന്നിവയിലും മുഖം കാണിച്ചിരുന്നു. യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ, കസൗട്ടി സിന്ദഗി കേ എന്നീ ചിത്രങ്ങളിലും ഉർഫി ജാവേദ് അഭിനയിച്ചിരുന്നു.
സ്പ്ലിറ്റ്‌സ് വില്ല എക്‌സ് 4 എന്ന റിയാലിറ്റി ഷോയിലാണ് ഉർഫിയെ അവസാനമായി കണ്ടത്. മുംബൈ നഗരത്തില്‍ തനിക്ക് വാടകക്ക് താമസിക്കാന്‍ വീടോ അപ്പാര്‍ട്ട്‌മെന്റോ ലഭിക്കുന്നില്ലെന്ന ആരോപണവുമായും ഉര്‍ഫി മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയിരുന്നു. ഒരു വിഭാഗത്തിന് തന്റെ വസ്ത്രധാരണ ശൈലി പ്രശ്‌നമാകുമ്പോള്‍ മറ്റൊരു വിഭാഗത്തിന് തന്റെ പേരാണ് പ്രശ്‌നമെന്നും തനിക്കെതിരായ ഭീഷണികളില്‍ ചില ഉടമകള്‍ക്ക് ഭയമുണ്ടെന്നും അതുകൊണ്ട് തനിക്ക് വീട് തരാന്‍ ആരും തയാറാകുന്നില്ലെന്നുമാണ് ഉർഫി പറഞ്ഞത്.