28.2 C
Kottayam
Friday, June 5, 2026

അജിത് കുമാറിന്റെ പേര് വെട്ടി യു.പി .എസ്.സി; ചുരുക്കപ്പട്ടികയിലെ 3 പേരില്‍ ഒരാള്‍ പോലീസ് മേധാവിയാകും

Must read

ന്യൂഡൽഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍നിന്ന് എഡിജിപി എം.ആര്‍. അജിത് കുമാര്‍ പുറത്ത്. റോഡ് സേഫ്റ്റി കമ്മിഷണർ നിധിൻ അഗർവാൾ, ഐബി സ്പെഷ്യൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന യുപിഎസ്സി യോഗത്തിലാണ് സംസ്ഥാന പോലീസ് മേധാവിമാരുടെ ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായത്.

എം.ആർ. അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തിനാണ് പുതിയ പട്ടികയോടെ തിരിച്ചടിയായിരിക്കുന്നത്. എം.ആർ. അജിത് കുമാറിനെ കൂടാതെ സുരേഷ് രാജ് പുരോഹിതിനെയും ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിനെയും പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആറംഗ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചത്. ഡിജിപി റാങ്കിലുള്ള നാലുപേരെ മാത്രമേ പരിഗണിക്കൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും എം.ആർ. അജിത് കുമാറിനെ ഉൾപ്പെടുത്തുന്നതിനുവേണ്ടിയാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി സംസ്ഥാനസർക്കാർ പട്ടിക തയ്യാറാക്കി കേന്ദ്രത്തിനയച്ചത്. എം.ആർ. അജിത് കുമാർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ സർക്കാർ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ട്.

നിലവിലെ സംസ്ഥാന പോലീസ് മേധാവിയായ ഷേഖ് ദര്‍വേസ് സാഹിബ് ജൂണ്‍മാസമാണ് വിരമിക്കുന്നത്. അതിനാല്‍ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്ന ആറുപേരുടെ പട്ടികയാണ് കേന്ദ്രാനുമതിക്കായി അയച്ചത്. 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇതില്‍ ആദ്യത്തെ മൂന്നുപേരാണ് യുപിഎസ്സി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടത്.

- Advertisement -

എം.ആർ. അജിത് കുമാറിനെതിരേ ആരോപണം ഉന്നയിച്ചു കൊണ്ടായിരുന്നു പി.വി. അൻവർ ഇടതുപക്ഷത്ത് നിന്ന് തെറ്റിപ്പിരിയുന്നത്.കവടിയാറിലെ ഫ്ലാറ്റ്, വീട് നിർമാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണ്ണക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ എം.ആർ. അജിത് കുമാറിനെതിരേ പി.വി. അൻവർ ഉന്നയിച്ചിരുന്നു. വിഷയത്തിൽ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് അന്വേഷണം നടത്തിയെങ്കിലും അജിത് കുമാറിന് ക്ലീറ്റ് ചിറ്റ് നൽകുന്നതായിരുന്നു റിപ്പോർട്ട്.

- Advertisement -

തൃശ്ശൂർ പൂരം അലങ്കോലമായ സംഭവത്തിൽ എം.ആർ അജിത് കുമാർ അന്വേഷണം നേരിട്ടിരുന്നു. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബ് നടത്തിയ വകുപ്പുതല അന്വേഷണത്തിൽ പൂരം അലങ്കോലമായതിൽ അജിത് കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ആരോപണങ്ങളുയർന്നിട്ടും എം.ആർ. അജിത് കുമാറിനെ ഡിജിപി പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ തീരുമാനം വൻതോതിലുള്ള വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week