24.1 C
Kottayam
Sunday, June 7, 2026

ഒരു സ്മാര്‍ട്ട് ഫോണിന് രണ്ട് ബിയര്‍ സൗജന്യം; കടയുടമ അറസ്റ്റില്‍

Must read

കോട്ട്‌വാലി: ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ രണ്ട് ബിയര്‍ സൗജന്യമായി നല്‍കിയ കടയുടമയെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബദോഹിയിലെ രാജേഷ് മൗര്യ എന്ന കടയുടമയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനാവശ്യമായി ആള്‍ക്കൂട്ടമുണ്ടാക്കിയതിനും പൊതുസമാധാനം തകര്‍ത്തതിനുമാണ് അറസ്റ്റ്.

ഉത്തര്‍ പ്രദേശിലെ കോട്ട്‌വാലിയിലാണ് സംഭവം. തന്റെ കച്ചവടം കൂട്ടാന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ബിയര്‍ എന്ന ഓഫര്‍ നല്‍കിയത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏഴ് വരെ ആയിരുന്നു ഓഫര്‍. പോസ്റ്ററുകളിലൂടെയും സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളിലൂടെയുമായിരുന്നു ഓഫര്‍ പ്രഖ്യാപിച്ചത്. ഇതോടെ കോട്ട്‌വാലിയിലെ ചൗരി റോഡിലുള്ള മൊബൈല്‍ ഷോപ്പിലേക്ക് ആളുകള്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് കോട്ട്‌വാലി പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ അജയ് കുമാര്‍ സേഠ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. എസ് പി അനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു രാജേഷ് മൗര്യയെ അറസ്റ്റ് ചെയ്തത്. വൈകുന്നേരം കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പൊലീസ് പിരിച്ചുവിടുകയായിരുന്നു. ഇയാളുടെ കട പൂട്ടി സീല്‍ ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week