കൊച്ചി:സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇന്ന് വര്‍ധിച്ച് വരികയാണ്. ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകളാണ് ധാരാളം. ഡിജിറ്റല്‍ പേമെന്റുകള്‍ വര്‍ധിച്ച് വരുന്നതിനോടൊപ്പമാണ് ഇത്തരം കേസുകളും വര്‍ധിക്കുന്നത്. അതേസമയം യുപിഐ പേമെന്റുകള്‍ ഈ അവസരത്തില്‍ നമ്മള്‍ ഏറെ ശ്രദ്ധിച്ച് ചെയ്യേണ്ട ഒന്നാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള യുപിഐ ആപ്പുകളെ മാത്രം ഈ ഘട്ടത്തില്‍ വിശ്വസിക്കുക.
നമ്മുടെ അക്കൗണ്ടുകള്‍ ഏറ്റവും ശക്തമായ പാസ് വേര്‍ഡുകള്‍ ഉപയോഗിച്ച് സംരക്ഷിക്കുക, പിന്‍ നമ്പറുകള്‍, ബയോമെട്രിക് ഓതന്റിഫിക്കേഷന്‍ എന്നിവയെല്ലാം ഉണ്ടെന്നും ഉറപ്പാക്കുക. അതുപോലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ആരുമായും ഷെയര്‍ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. അതുകൊണ്ട് ഒരു ഇടപാട് നടത്തുമ്പോള്‍ യുപിഐയില്‍ എന്തൊക്കെ കൃത്യമായി ഉണ്ടോ എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ആദ്യം ഉറപ്പാക്കേണ്ടത് സുരക്ഷിതമായ യുപിഐ പേമെന്റാണ്. അതും വെരിഫൈഡ് ആപ്പില്‍ നിന്ന് ചെയ്യാന്‍ ശ്രമിക്കുക. അതുപോലെ പിന്‍ നമ്പര്‍ ആര്‍ക്കും ഊഹിക്കാന്‍ പറ്റാത്ത അത്ര ശക്തമാക്കുക. ആപ്പ് ലോക്കുകള്‍ വെക്കുന്നതും എന്തുകൊണ്ടും നല്ലൊരു ഓപ്ഷനാണ്.
നിങ്ങളുടെ സോഫ്റ്റ് വെയര്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കാരണം ഫോണ്‍ മോഷ്ടിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്താല്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ എളുപ്പത്തില്‍ അവ ഹാക്ക് ചെയ്യാനാവും.
ഏറ്റവും മികച്ച ലോക്ക് സ്‌ക്രീന്‍ പാസ്വേര്‍ഡും, പിന്‍ നമ്പറും ഉണ്ടെന്ന് ആദ്യമേ ഉറപ്പാക്കുക. കൃത്യമായ അപ്‌ഡേറ്റിലൂടെ ആപ്പുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും സാധിക്കും. കാരണം നിരന്തം ആപ്പുകളില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നുണ്ട്. കൂടുതല്‍ സുരക്ഷ ഇടപാടുകളെ സുരക്ഷിതമാക്കും.
നിങ്ങള്‍ ആര്‍ക്കാണോ പണം അയക്കുന്നത് അതിന് മുമ്പ് ആ വിവരങ്ങളൊന്ന് ശരിക്കും പരിശോധിക്കുക. യുപിഐ ഐഡി, വിര്‍ച്വല്‍ പേമെന്റ് അഡ്രസ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയെല്ലാം കൃത്യമാണോ എന്ന് നോക്കുക. ഇതിലൂടെ പണം തെറ്റായി മറ്റൊരു അക്കൗണ്ടിലേക്ക് പോകുന്നത് ഒഴിവാക്കാം. സമയമെടുത്ത് ഇത് പരിശോധിച്ച ശേഷം മാത്രം ഇടപാടുകള്‍ നടത്തുക.
ബാങ്കുകളും യുപിഐ സര്‍വീസ് പ്രൊവൈഡറകളും നല്‍കുന്ന ഇടപാടുകളുടെ പരിധി എപ്പോഴും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ചില സര്‍വീസുകള്‍ ഈ പരിധി കഴിഞ്ഞാല്‍ കൂടുതല്‍ പണം ഇടപാടുകള്‍ക്കായി ഈടാക്കും. അതുകൊണ്ട് നിങ്ങളുടെ ബാങ്കിലെ ചാര്‍ജുകള്‍ എപ്പോഴും അറിഞ്ഞിരിക്കണം.
യുപിഐ തട്ടിപ്പുകളെ കുറിച്ച് ഓരോ ഇടപാടുകള്‍ നടത്തുമ്പോഴും ശ്രദ്ധിക്കണം. ചില റിക്വസ്റ്റുകള്‍ പേമെന്റിനായി വരുമ്പോള്‍ ക്ലിക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. തീര്‍ത്തും ഗൂഡലക്ഷ്യത്തോടെയുള്ള ലിങ്കുകളും വരാം. അതുപോലെ ഒടിപി പോലുള്ള വിവരങ്ങള്‍ ചോദിച്ച് കൊണ്ടുള്ള കോളുകളും വരാം. അതെല്ലാം പരിശോധിച്ച ശേഷം അവഗണിക്കുക.