ഉണ്ണി മുകുന്ദനും മഹിമയും തമ്മില്‍!ഹസ്ബെന്റ് വൈഫ് വൈബ്, ഉണ്ണിയിൽ ഇങ്ങനൊരു മാറ്റം ആദ്യമെന്ന് ആരാധകര്‍

കൊച്ചി: ഒരു വിഭാ​ഗം സിനിമാപ്രേമികൾ ഏറ്റവും കൂടുതൽ കേൾക്കാൻ കാത്തിരിക്കുന്ന വാർത്തയാണ് നടൻ ഉണ്ണി മുകുന്ദന്റെ വിവാഹം. മുപ്പത്തിയേഴുകാരനായ താരം മലയാള സിനിമയിലെ ഏറ്റവും എലിജിബിളായ ബാച്ചിലേഴ്സിന്റെ ലിസ്റ്റിൽ ഒന്നാമതായി ഇടം പിടിച്ചിരിക്കുന്നയാളാണ്. വിവാഹത്തിന് വേണ്ടി തുനിഞ്ഞ് ഇറങ്ങി നടക്കാതെ സംഭവിക്കുമ്പോൾ സംഭവിക്കട്ടെയെന്ന ചിന്തയിലാണ് നടൻ മുന്നോട്ട് പോകുന്നത്.

ഇപ്പോൾ സിനിമയും സക്സസ്ഫുള്ളായ കരിയറുമാണ് ഉണ്ണി മുകുന്ദന്റെ ലക്ഷ്യം. ജയ് ​ഗണേഷ് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചശേഷം നല്ലൊരു സൗഹൃദം നടി മഹിമ നമ്പ്യാരുമായി ഉണ്ണി മുകുന്ദനുണ്ട്. ഇരുവരുടേയും ഒരുമിച്ചുള്ള വീഡിയോകൾ വൈറലായശേഷം ഇരുവരും വിവാഹിതരായാൽ മനോഹരമായ ഒരു സെലിബ്രിറ്റി കപ്പിളിനെ ലഭിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.

ഇപ്പോഴിതാ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രറ്റേണിറ്റി (സിസിഎഫ്) മത്സര വേദിയില്‍ നിന്നുള്ള മഹിമയുടേയും ഉണ്ണി മുകുന്ദന്റെയും പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്. ഇരുവരുടേയും ബോണ്ടിങ്ങ് കാണുമ്പോള്‍ സൗഹൃദത്തിനും അപ്പുറം ഒരു സ്‌നേഹം ഇരുവരും തമ്മിലുള്ളതായി തോന്നുന്നുവെന്നാണ് കമന്റുകള്‍. സിസിഎഫ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന 12 ടീമുകളില്‍ ഒന്നിന്റെ സെലിബ്രിറ്റി ഓണര്‍ ഉണ്ണി മുകുന്ദനാണ്.

സീഹോഴ്‌സ് സെയ്‌ലേഴ്‌സ് എന്നാണ് ഉണ്ണി മുകുന്ദന്റെ ടീമിന്റെ പേര്. മഹിമ നമ്പ്യാരാണ് ടീമിന്റെ ബ്രാന്റ അംബാസിഡര്‍. ?ഗായകനും നടനുമായ സി?ദ്ധാര്‍ത്ഥ് അടക്കമുള്ളവരാണ് ഉണ്ണി മുകുന്ദന്റെ ടീമില്‍ കളിക്കുന്നത്. കളമശ്ശേരി സെയ്ന്റ് പോള്‍സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ടീമിന്റെ മത്സരം കാണാന്‍ മഹിമ എത്തിയിരുന്നു.

അവിടെ നിന്നുള്ള വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. ക്രിക്കറ്റ് ?ഗ്രൗണ്ടില്‍ നിന്നുള്ള ഇരുവരുടേയും സംസാരവും പെരുമാറ്റവും കാണുമ്പോള്‍ വിരാട് കോഹ്ലിയേയും അനുഷ്‌ക ശര്‍മയേയുമാണ് ഓര്‍മ വരുന്നതെന്നും ഒരു ഹസ്‌ബെന്റ് വൈഫ് വൈബാണ് ഉള്ളതെന്നുമാണ് ചില ആരാധകര്‍ കുറിച്ചത്. ഇവരെ വേഗം ഒന്നും കെട്ടിക്കാന്‍ നോക്ക് രണ്ടാള്‍ക്കും എയ്ജ് ലിമിറ്റ് ആവുന്നു, യഥാര്‍ത്ഥത്തില്‍ ഇവര്‍ സുഹൃത്തുക്കള്‍ മാത്രമാണോ?

അതോ ഇവര്‍ കമ്മിറ്റഡാണോ?. പക്ഷെ മഹിമ എല്ലാവരോടും ഫ്രണ്ട്‌ലിയായി പെരുമാറുന്ന സ്വഭാവക്കാരിയാണ്. എന്നാല്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായിട്ടാണ് ഒരു നായികയോട് ഇത്രയും അടുപ്പം പൊതുവേദികളില്‍ പോലും കാണിക്കുന്നത്. ഇന്റസ്ട്രിയില്‍ നിന്നും സൗഹൃ??ദങ്ങള്‍ ഉണ്ടാകും പക്ഷെ ആരെയെങ്കിലും ചേര്‍ത്ത് ?ഗോസിപ്പ് കേട്ടാല്‍ ആ വ്യക്തിയെ പിന്നീട് അധികം അടുപ്പിക്കാത്തയാളാണ് ഉണ്ണി.

എന്നാല്‍ മഹിമയുടെ കാര്യത്തില്‍ അങ്ങനെയല്ല. അതാണ് കൂടുതലും സംശയം ജനിപ്പിക്കുന്നത് എന്നിങ്ങനെയും കമന്റുകളുണ്ട്. മഹിമ ഗാലറിയില്‍ ഉണ്ടെങ്കില്‍ ഉണ്ണി ദേഷ്യപ്പെടുകയോ ബാറ്റ് വലിച്ചെറിയുകയോ ചെയ്യില്ല. നിറചിരി എപ്പോഴും മുഖത്ത് കാണാം, ഇവരുടെ വീഡിയോ കണ്ടപ്പോള്‍ ശരിക്കും ഹസ്‌ബെന്റ് വൈഫ് വൈബ് ആയിരുന്നു. ഇവരെ അറിയാത്ത ആരേലുമാണ് വീഡിയോ കാണുന്നതെങ്കില്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന് തെറ്റിദ്ധരിച്ച് പോകും.

ഇരുവരും ഒരുമിച്ച് റൊമാന്റിക്ക് സിനിമ വന്നാല്‍ പൊളിക്കും എന്നിങ്ങനെയും കമന്റുകളുണ്ട്. നടിമാരുമായി ചേര്‍ത്ത് തന്നെ കുറിച്ച് ഗോസിപ്പ് വരുന്നതിനോട് എതിര്‍പ്പുള്ളയാളാണ് ഉണ്ണി മുകുന്ദന്‍. നടി അനുശ്രീയുമായി ചേര്‍ത്ത് ?ഗോസിപ്പുകള്‍ പ്രചരിച്ചപ്പോഴും നടന്‍ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News