കുട്ടിക്കാലത്ത് മോദിക്കൊപ്പം പട്ടം പറത്തിക്കളിച്ചിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍
പ്രധാന മന്ത്രി നരേന്ദ്രമോദിക്കൊപ്പം പട്ടം പറത്തിക്കളിച്ചിണ്ടുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഗുജറാത്തില്‍ താമസിച്ചിരുന്ന കാലത്തെ സംഭവങ്ങളാണ് ഉണ്ണി മുകുന്ദന്‍ ഓര്‍ത്തെടുത്തത്. ഗുജറാത്തിലായിരുന്ന സമയത്ത് താമസിച്ചിരുന്നത് മോദിയുടെ മണ്ഡലത്തിലായിരുന്നുവെന്നും അന്ന് തന്നെ ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളയാണ് അദ്ദേഹമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉണ്ണിയുടെ പ്രതികരണം.
ഗുജറാത്തിലെ മലയാളി സമാജത്തിലും കേരള സമാജത്തിലുമൊക്കെ താന്‍ ആക്ടീവായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം മലയാളത്തില്‍ ഓണം ആശംസിക്കുന്നത് കേട്ടിട്ടുണ്ട്. ഓണത്തിന്റേയും ക്രിസ്മസിന്റേയുമൊക്കെ സമയത്ത് അദ്ദേഹം ആശംസകള്‍ നേരാറുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.
തനിക്കത് പുതുമയല്ലെന്നും എന്നാല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്നോ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്നോ അന്ന് കരുതിയിരുന്നില്ലെന്നും താരം പറയുന്നു. ഗുജറാത്തിലെ ഉത്തരായന ആഘോഷത്തിന്റെ ഭാഗമായി നടന്ന പട്ടം പറത്തിലിനിടെയാണ് മോദിയോടൊപ്പം പട്ടം പറത്തിയതെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.