‘സംസാരിക്കാൻ ബുദ്ധിമുട്ടില്ല’; ബാലയെ കണ്ടു, പൂർണ ബോധവാനാണെന്ന് ഉണ്ണി മുകുന്ദൻ

കൊച്ചി:ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. ബാലയോട് സംസാരിച്ചെന്നും പൂർണ ബോധവാനാണെന്നും നടൻ പറഞ്ഞു.

‘ബാല പൂർണ ബോധവാനാണ്. സംസാരിക്കുന്നതിൽ ബുദ്ധിമുട്ടില്ല. ഡോക്ടര്‍മാരുമായും ഞങ്ങള്‍ സംസാരിച്ചു. വേണ്ട എല്ലാവിധ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന മോശമായിട്ടുള്ള വാര്‍ത്തകളിൽ യാതൊരു അടിസ്ഥാനവും ഇല്ല’, ഉണ്ണി മുകുന്ദൻ പറഞ്ഞു.

നിർമ്മാതാവ് എൻഎം ബാദുഷയും സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ എന്നിവരും ആശുപത്രിയിലുണ്ട്. നേരത്തെ ബാദുഷ ഫേസ്ബുക്കിൽ ബാലയെ കണ്ടെന്നും അദ്ദേഹം എല്ലാവരോടും സംസാരിച്ചുവെന്നും ബാദുഷ പറഞ്ഞു. ബാലയുടെ സഹോദരൻ ശിവ ചെന്നൈയിൽ നിന്നും തിരിച്ചിട്ടുണ്ടെന്ന് അറിഞ്ഞു.

കഴിഞ്ഞ ദിവസമാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ചികിത്സ തേടിയത്. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. നേരത്തെയും കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സ തേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News