InternationalNews

അമേരിക്കയില്‍ ലോക്ക്ഡൗണ്‍ നീട്ടി

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സമൂഹ വ്യാപനം തടയുവാനുള്ള 15 ദിവസത്തെ നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി. ലോക് ഡൗണ്‍ ഏപ്രില്‍ 30 വരെ ആക്കിയാണ് പുതിയ നടപടി. ഇതുവരെയുള്ള കണക്കനുസരിച്ച് അമേരിക്കയിലാകമാനം 141,732 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. 2471 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാണ് ലോക് ഡൗണ്‍ നീട്ടിയതെന്ന് മാധ്യമങ്ങള്‍ പറയുന്നു.

അടുത്ത രണ്ടാഴ്ച്ചക്കാലം എല്ലാവരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ രണ്ടാഴ്ച്ചക്കാലമാണ് രോഗവ്യാപനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്താന്‍ സാധ്യതയുള്ള സമയം. നിങ്ങള്‍ എത്രത്തോളം നന്നായി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവോ അത്രയും വേഗം നമുക്ക് പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകാന്‍ സാധിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് നിരോധിക്കുന്നത് ഉള്‍പ്പടെ പല കടുത്ത നടപടികളും പ്രതീക്ഷിക്കാം എന്നാണ് അധികാരത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ചൊവ്വാഴ്ച്ചയോടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇതിനിടയില്‍ രാജ്യത്തെ കൊറോണബാധയുടെ എപ്പിസെന്ററായ ന്യൂയോര്‍ക്ക് നഗരം പൂര്‍ണ്ണമായും അടച്ചുപൂട്ടിയ നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ മാത്രം 209 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button