പ്രധാനമന്ത്രിപദം വാഗ്ദാനം പിന്തുണയ്ക്കാം, നേതാവിന്റെ ഉറപ്പ്‌; വെളിപ്പെടുത്തലുമായി ഗഡ്കരി

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന ഒരു നേതാവ് തനിക്ക് വാഗ്ദാനം നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. പക്ഷെ തന്‍റെ ആശയവും പാര്‍ട്ടിയുമാണ് വലുതെന്ന് പറഞ്ഞ് വാഗ്ദാനം നിരസിച്ചെന്നും ഗഡ്കരി പറഞ്ഞു. നാഗ് പൂരില്‍ മാധ്യമ പുരസ്കാര ചടങ്ങിനിടെയാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. എന്നാൽ പിന്തുണ വാഗ്ദാനം ചെയ്ത നേതാവിന്‍റെ പേരോ സന്ദര്‍ഭമോ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. 

നിലവിൽ മൂന്നാം മോദി മന്ത്രിസഭയിലെ അംഗമാണ് നിതിൻ ഗഡ്കരി. നിതീഷ് കുമാറിന്റെയും നവീൻ പട്നായിക്കിന്റെയും അടക്കം പിന്തുണയോടെയാണ് മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിൽ തുടരുന്നത്.

പ്രതിപക്ഷ നിരയിലുണ്ടായിരുന്ന നിതീഷ് കുമാറടക്കം മറുകണ്ടം ചാടിയതോടെയാണ് മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ സാഹചര്യത്തിലാണ് നിതിൻ ഗഡ്കരിയുടെ വെളിപ്പെടുത്തൽ കൂടുതൽ ശ്രദ്ധനേടുന്നത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News