കൊച്ചി : നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ചുള്ള ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ, വിദേശകാര്യ സഹമന്ത്രി ഡോ. രാജ്കുമാർ രഞ്ജൻ സിങ് അഡ്വ. ജയശങ്കറിന്റെ വീട് സന്ദർശിച്ചു.
വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് ദേശത്തുള്ള വീട്ടിലെത്തിയത്. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ഭസിത്കുമാർ, സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗോപി, ഐ.ടി. സോഷ്യൽ മീഡിയ ജില്ലാ കൺവീനർ സേതുരാജ് ദേശം, വിനോദ് കണ്ണിക്കര, സുനിൽ കൊട്ടുക്കൽ, പ്രസന്നകുമാർ, ജയൻ വെള്ളായി എന്നിവർ ഒപ്പമുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News