24.2 C
Kottayam
Saturday, June 6, 2026

തൃശൂര്‍ എടുക്കാന്‍ ‘ഭാരത് അരി’യും,കേന്ദ്രത്തിന്റെ 29 രൂപ അരി വൈകാതെ സംസ്ഥാനമൊട്ടാകെ ലഭ്യമാകും; ഓണ്‍ലൈനിലും കച്ചവടം

Must read

തൃശൂര്‍:പൊതുവിപണിയിൽ അരിയുടെ വിലക്കയറ്റം തടയുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. സബ്സിഡി നിരക്കിൽ ലഭ്യമാകുന്ന ‘ഭാരത് അരി’ വിപണിയിൽ അവതരിപ്പിക്കാനാണ് നീക്കം. ഒരു കിലോ ഭാരത് അരിക്ക് 29 രൂപയാണ് കേന്ദ്ര സർക്കാർ വില നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് കിലോ, പത്ത് കിലോ പാക്കറ്റുകളിൽ വിപണിയിൽ ലഭ്യമാകും. പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ മന്ത്രി പീയൂഷ് ഗോയൽ, ഡൽഹിയിലെ കർത്തവ്യ പഥിൽ നിർവഹിക്കും.

കേരളത്തിലെ വിപണിയിലേക്ക് ഭാരത് അരി അവതരിപ്പിക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് വൈകുന്നേരം നാല് മണിക്ക് തൃശൂരിൽ നടക്കും. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്ന് പദ്ധതിയുടെ നിർവഹണ ഏജൻസികളിലൊന്നും സഹകരണ സ്ഥാപനവുമായ നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എൻസിസിഎഫ്) കൊച്ചി മേഖല ഓഫീസിൽ നിന്നും അറിയിച്ചു.


തൃശൂരിൽ 10 വാനുകൾ ഭാരത് അരി വിതരണത്തിനായി സജ്ജമായിട്ടുണ്ട്. പദ്ധതിയുടെ ഫ്ലാഗ് ഓഫ് ചടങ്ങുകൾക്കു ശേഷം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലേക്ക് വാഹനം വഴി അരി എത്തിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നേരിട്ടുള്ള ഔട്ട്‍ലെറ്റ് ആരംഭിക്കാനുള്ള ചർച്ചകൾ എൻസിസിഎഫ് നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. അടുത്തയാഴ്ചയോടെ കൂടുതൽ ലോറികളിലും വാനുകളിലും കേരളം മുഴുവൻ ഭാരത് അരി വിതരണത്തിന് തയ്യാറാകും. ഇതിലൂടെ നേരിട്ട് ഭാരത് അരി ജനങ്ങളിലേക്ക് എത്തിക്കാനാണ് എൻസിസിഎഫ് പദ്ധതിയിടുന്നത്.

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) മുഖേന ലഭ്യമാക്കുന്ന അ‍ഞ്ച് ലക്ഷം ടൺ അരിയാണ് ഭാരത് റൈസ് ബ്രാൻ‍ഡിലേക്ക് മാറ്റുന്നത്. ഇതിനായി രണ്ട് ദേശീയ സഹകരണ സ്ഥാഫനങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നാഷണൽ അഗ്രികൾച്ചർ കോപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്).

- Advertisement -

മേൽസൂചിപ്പിച്ച ദേശീയ സഹകരണ പ്രസ്ഥാനങ്ങൾക്ക് പുറമെ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയിൽ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാർ എന്നിവയുടെ ഔട്ട്‍ലെറ്റ് മുഖേനയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഭാരത് അരി ആദ്യ ഘട്ടത്തിൽ ദേശീയ തലത്തിൽ ലഭ്യമാക്കും. കേരളത്തിൽ ഇവയോടൊപ്പം വാഹനങ്ങളിലൂടെ നേരിട്ട് ഭാരത് അരി വിതരണം ചെയ്യാനുമാണ് സർക്കാർ ആലോചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week