24.6 C
Kottayam
Friday, June 5, 2026

മുസ്ലിം ലീ​ഗ് ജമ്മു കശ്മീരിനെ വിലക്കി കേന്ദ്രസർക്കാർ; സംഘടനയ്ക്കെതിരെ യുഎപിഎയും

Must read

ഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുസ്ലിം ലീ​ഗ് ജമ്മു കശ്മീരിനെ വിലക്കിയതായി കേന്ദ്ര സർക്കാർ. സംഘടനയ്ക്കെതിരെ യുഎപിഎ ചുമത്തിയതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ബുധനാഴ്ചയാണ് സംഘടനയെ വിലക്കി സർക്കാർ ഉത്തരവിറങ്ങിയത്.

സംഘടനയുടെ അം​ഗങ്ങൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സംഘടനയിലെ അം​ഗങ്ങൾ ജമ്മു കശ്മീരിൽ മുസ്ലിം ഭരണക്രമം പ്രാവർത്തികമാക്കാൻ ശ്രമിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

മസറത്ത് ആലം ഭട്ട് ചെയർമാനായ സംഘടന, ‘ഇന്ത്യാവിരുദ്ധവും പാകിസ്ഥാൻ അനുകൂലവുമായ പ്രചാരണങ്ങളാലാണ് അറിയപ്പെടുന്നത്’ എന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്ത്യയിൽ നിന്ന് ജമ്മു കശ്മീരിനെ സ്വതന്ത്രമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തൽ.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പാകിസ്ഥാനിൽ നിന്നും പാക് അനുകൂല സംഘടനകളിൽ നിന്നും മുസ്ലിം ലീ​ഗ് ജമ്മു കശ്മീർ പണം സ്വീകരിച്ചുവെന്നും ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് കണ്ടെത്തിയതായും സർക്കാർ ഉത്തരവിൽ പറയുന്നു.

- Advertisement -

രാജ്യത്തിന്റെ ഐക്യം, സുരക്ഷ, മതസൌഹാർദ്ദം എന്നിവ തകർക്കുന്ന ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ സംഘടനയുടെ പങ്ക് കണ്ടെത്തിയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും അഖണ്ഡതയും തകർക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന, പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ നൽകുന്ന സന്ദേശം ഉറച്ചതാണെന്ന് അമിത് ഷാ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week