23.4 C
Kottayam
Sunday, September 8, 2024

ബജറ്റ് 2024 – 25 തത്സമയ അപ്‌ഡേറ്റ്: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ്; ആന്ധ്രയ്ക്കും ബിഹാറിനും അകമഴിഞ്ഞ് സഹായം; വിദ്യാഭ്യാസ വായ്പാ പരിധി ഉയ‍ർത്തി

Must read

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നു. 11 മണിക്കാണ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്‍റിൽ ബജറ്റ് അവതരണം തുടങ്ങിയത്. നിർമലാ സീതാരാമന്‍റെ ഏഴാമത്തെ ബജറ്റ് അവതരണമാണ് ഇന്നത്തേത്. സഖ്യകക്ഷികളെക്കൂടി പ്രീതിപ്പെടുത്തേണ്ടതിനാൽ കൂടുതൽ പ്രഖ്യാപനങ്ങൾ മൂന്നാം എൻഡിഎ സർക്കാരിന്‍റെ ബജറ്റ് പെട്ടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നതിനുശേഷമുള്ള ആദ്യ ബജറ്റായതിനാൽ കേരളവും ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കി കാണുന്നത്. ബജറ്റുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങളും തത്സമയം വായിക്കാം.

  • 11:38 AM, Jul 23 2024പ്രധാനമന്ത്രി ജനജാതീയ ഉന്നത് ​ഗ്രാം അഭയാൻആദിവാസികളുടെ സാമൂഹ്യസാഹചര്യം മെച്ചപ്പെടുത്താനായി പ്രധാനമന്ത്രി ജനജാതീയ ഉന്നത് ​ഗ്രാം അഭയാൻ പദ്ധതി.
  • 11:35 AM, Jul 23 2024പിഎം ആവാസ് യോജന3 കോടി അധികം വീടുകൾ കൂടി നിർമിക്കും.
  • 11:33 AM, Jul 23 2024ആന്ധ്രാ പ്രദേശിന് പ്രത്യേക പാക്കേജ്ആന്ധ്രാ പ്രദേശിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.
  • 11:31 AM, Jul 23 2024ബിഹാറിന് സഹായംബിഹാറിൽ പുതിയ വിമാനത്താവളം, മെ‍ഡിക്കൽ കോളേജുകൾ, കായിക അടിസ്ഥാന സൗകര്യങ്ങൾ ബിഹാറിൽ നിർമിക്കും.
  • 11:29 AM, Jul 23 20242400 മെ​ഗാ വാട്ട് പവർ പ്ലാൻ്റ്2400 മെ​ഗാ വാട്ട് പവർ പ്ലാൻ്റ് 21,400 കോടി രൂപ ചെലവിൽ സ്ഥാപിക്കും.
  • 11:28 AM, Jul 23 2024റോഡ് കണക്ടിവിറ്റി പദ്ധതികളുടെ വികസനത്തിന് സഹായം
    • പട്ന – പൂർണിയ എക്സ്പ്രസ്‍വേ
    • ബക്സർ ഭാ​ഗൽപുർ എക്സ്പ്രസ്‍വേ
    • ബോധ്​ഗയ – രാജ്​ഗീർ – വൈശാലി – ദർബം​ഗാസ്
    • ​ബക്സറിൽ ഗം​ഗാ നദിക്ക് മുകളിൽ രണ്ടുവരി പാലം (26,000 കോടി രൂപ ചെലവ്)
  • 11:24 AM, Jul 23 2024കിഴക്കൻ മേഖലയുടെ വികസനത്തിന് പൂർവോദയ പദ്ധതിരാജ്യത്തിൻ്റെ കിഴക്കൻ മേഖലയുടെ വികസനത്തിന് പൂർവോദയ പദ്ധതി. ബിഹാ‍ർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബം​ഗാൾ, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇതി ഉൾപ്പെടും.
  • 11:21 AM, Jul 23 202410 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസ വിദ്യാഭ്യാസ വായ്പ പരിധി 10 ലക്ഷം രൂപയായി ഉയ‍ർത്തി.
  • 11:18 AM, Jul 23 2024കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപഈ വർഷം കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി 1.52 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് ധനമന്ത്രി.
  • 11:17 AM, Jul 23 2024ഗരീബ് കല്യാൺ അന്ന യോജന നീട്ടി80 കോടിയിലധികം ആളുകൾക്ക് പ്രയോജനപ്പെടുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന അഞ്ച് വർഷത്തേക്ക് നീട്ടി.
  • 11:17 AM, Jul 23 20244 വിഭാ​ഗങ്ങളിൽ ശ്രദ്ധഇടക്കാല ബജറ്റിൽ സൂചിപ്പിച്ചതുപോലെ, ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നീ 4 വിഭാ​ഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി.
  • 11:12 AM, Jul 23 2024’എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് ലക്ഷ്യം’എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് ലക്ഷ്യമെന്ന് ധനമന്ത്രി.
  • 11:10 AM, Jul 23 2024പരിഗണന ഈ നാല് മേഖലകൾക്ക്തൊഴിൽ, മധ്യവർഗം, ചെറുകിടം, ഇടത്തരം മേഖലകൾക്ക് പരിഗണനയെന്ന് ധനമന്ത്രി. തൊഴിൽ, ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
  • 11:10 AM, Jul 23 2024’സമ്പദ്‍വ്യവസ്ഥ സുശക്തം’രാജ്യത്തിൻ്റെ സമ്പദ്‍വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പണപ്പെരുപ്പം നിയന്ത്രണവിധേയമെന്നും മന്ത്രി.
  • 11:07 AM, Jul 23 2024ബജറ്റ് തത്സമയം
  • 11:06 AM, Jul 23 2024ബജറ്റ് അവതരണം തുടങ്ങി
  • 11:02 AM, Jul 23 2024Budget 2024: ബജറ്റിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
  • 11:01 AM, Jul 23 2024ബജറ്റിലെ കേരളത്തിൻ്റെ പ്രതീക്ഷകൾ
    • 24,000 കോടിയുടെ പാക്കേജ്.
    • വിഴിഞ്ഞം വികസനത്തിന് 5000 കോടി.
    • വയനാട് തുരങ്ക പാതയ്ക്ക് 5000 കോടി.
    • എയിംസ് പ്രഖ്യാപനം.
    • കേന്ദ്ര പദ്ധതികൾക്ക് 75 ശതമാനം കേന്ദ്ര വിഹിതം.
    • അതിവേ​ഗ റെയിൽപാതയ്ക്ക് അനുമതി.
    • കൂടുതൽ ട്രെയിനുകളും റെയിൽ വികസനവും
    • റബറിന് 250 രൂപ താങ്ങുവില
  • 10:57 AM, Jul 23 2024Nirmala Sitharaman Met Draupadi Murmu: ധനമന്ത്രിക്ക് തൈരും പഞ്ചസാരയും നൽകി രാഷ്ട്രപതിബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമലാ സീതാരാമൻ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി നിർമലാ സീതാരാമന് തൈരും പഞ്ചസാരയും നൽകി.
  • 10:52 AM, Jul 23 2024PM Modi in Parliament പ്രധാനമന്ത്രി പാർലമെൻ്റിൽ
  • 10:38 AM, Jul 23 2024Budget 2024 in Parliament: കേന്ദ്ര ബജറ്റിൻ്റെ പകർപ്പുകൾ പാർലമെൻ്റിൽ എത്തിക്കുന്നു
  • 10:14 AM, Jul 23 2024Jyotiraditya Scindia on Budget: രാജ്യത്തെ വികസനത്തിൻ്റെയും പുരോഗതിയുടെയും പാതയിലേക്ക് കൊണ്ടുപോകാനുള്ള ദൃഢനിശ്ചയത്തിൻ്റെ യാത്രയായിരിക്കും ബജറ്റ്ജ്യോതിരാദിത്യ സിന്ധ്യ (കേന്ദ്രമന്ത്രി)
  • കഴിഞ്ഞദിവസം ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ച സാമ്പത്തിക സർവ്വേ റിപ്പോര്‍ട്ട് വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് കേരള ധനമന്ത്രി കെഎൻ ബാലഗോപാൽ. ദാരിദ്ര്യം , തൊഴിലില്ലായ്‌മ, വിലക്കയറ്റം, ഉൽപാദനം തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്തിന്റെ പിന്നോക്കാവസ്ഥയാണ്‌ റിപ്പോർട്ടിൽ പ്രതിഫലിക്കുന്നത്‌. ഇന്ത്യയിൽ ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം 9.36 ശതമാനമാണെന്ന്‌ ജൂണിലെ വിവിധ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും വിലക്കയറ്റമില്ലെന്നാണ്‌ കേന്ദ്ര സർക്കാർ അവകാശവാദം. ദാരിദ്യ സൂചികയിൽ 125 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 111 ആണ്‌. 67 ലക്ഷം കുട്ടികൾക്ക്‌ ദിവസം ഒരു നേരംപോലും ഭക്ഷണം കിട്ടാത്ത രാജ്യമാണ്‌ ഇന്ത്യയെന്ന്‌ ഹാർവാർഡ്‌ യുണിവേഴ്‌സിറ്റി പഠനത്തിൽ പറയുന്നു. എന്നിട്ടും വലിയ സാമ്പത്തിക വളർച്ച നേടി എന്ന മേനി നടിക്കൽ മാത്രമാണുള്ളത്‌.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്.  7 വർഷത്തിന് ശേഷമുള്ള നാമ...

Popular this week