ബ്രിട്ടിഷ് ഇന്ത്യയില്‍ 1860 ഫെബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. വൈസ്രോയിയുടെ ഇന്ത്യന്‍
കൗണ്‍സിലിലെ ധനകാര്യ അംഗമായ ജെയിംസ് വിത്സണ്‍ ആണ് ആദ്യത്തെ ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്. പിന്നീട് 1909 ലെ മിന്റോ-മോര്‍ലി ഭരണപരിഷ്‌ക്കാരം അനുസരിച്ച് എല്ലാ വര്‍ഷത്തിലെയും ആദ്യപാദത്തില്‍ നിയമനിര്‍മ്മാണ സഭയില്‍ ധനകാര്യ അംഗം ബജറ്റ് അവതരിപ്പിക്കണമെന്നും അത് ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും വ്യവസ്ഥ ചെയ്തു. തുടക്കത്തില്‍ പൊതുബജറ്റിന്റെ ഭാഗമായിരുന്ന റയില്‍ ബജറ്റ് അക്വര്‍ത്ത് കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ച് 1924 ല്‍ വേര്‍പെടുത്തി.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് ഇന്ത്യയുടെ ആദ്യ ധനകാര്യമന്ത്രി ആയിരുന്ന ആര്‍.കെ. ഷണ്മുഖം ചെട്ടി ആണ്. 1964 ഫെബ്രുവരി 29 ന് ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി ദേശായി ആണ് ജന്മദിനത്തില്‍ ബജറ്റ് അവതരിപ്പിച്ച ഏക വ്യക്തി. ബജറ്റ് അവതരിപ്പിച്ച ഏക വനിതയാണ് ഇന്ദിരാഗാന്ധി.