ആദായ നികുതി സ്ലാബിൽ മാറ്റമില്ല: ഏപ്രിൽ 1 മുതൽ പുതിയ നിയമം

ന്യൂഡൽഹി: ആദായ നികുതി സ്ലാബിൽ മാറ്റമില്ലാതെ ബജറ്റിലെ നികുതി പരിഷ്‌കരണ പ്രഖ്യാപനം. പുതിയ ആദായ നികുതി നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. നികുതി നിയമങ്ങൾ ലഘൂകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31 ആണ്. ട്രസ്റ്റുകൾക്കും ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസ്സുകൾക്കും ഓഗസ്റ്റ്‌ 31 ആണ് സമയപരിധി. പരിശോധനയ്ക്ക് ശേഷവും ടാക്‌സ് റിട്ടേൺ വിവരങ്ങൾ തിരുത്താനുള്ള സൗകര്യവുമുണ്ട്. വരുമാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ ലഭിക്കും.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

വിദേശയാത്രയുടെ ടിസിഎസ് രണ്ട് ശതമാനമാക്കി കുറച്ചു. നിലവിലുള്ള അഞ്ച്, ഇരുപത് ശതമാനം നികുതികൾക്കാണ് ഇളവ് ലഭിച്ചിരിക്കുന്നത്.

മെഡിക്കൽ അനുബന്ധ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് രണ്ട് ശതമാനമാക്കി.

പ്രവാസികളുടെ വസ്തു ഇടപാടിനുള്ള നികുതി (ടിഡിഎസ്) അഞ്ചിൽ നിന്ന് രണ്ട് ശതമാനമാക്കി കുറച്ചു.

വിദേശ ആസ്തി വെളിപ്പെടുത്താൻ ആറ് മാസം സമയവും നൽകും.

വിദേശത്തേക്ക് പണം അയക്കാനുള്ള നികുതി കുറച്ചു.

വാഹനാപകട കേസുകളിൽ അനുവദിക്കപ്പെടുന്ന നഷ്പരിഹാര തുകയ്ക്ക് നികുതിയിളവ് ലഭിക്കും

In the Union Budget 2026, Finance Minister Nirmala Sitharaman announced that there will be no changes to the existing income tax slabs. However, the government is set to implement the New Income Tax Act from April 1, 2026, aimed at simplifying the complex tax laws and reducing litigation.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News