31.8 C
Kottayam
Tuesday, November 19, 2024
test1
test1

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുര്‍ബാന;വിട്ട് നിന്ന് ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ

Must read

കൊച്ചി:പ്രതിഷേധങ്ങൾ (protest)തുടരുന്നതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിൽ(ernakulam angamali diocese) ഏകീകൃത കുര്‍ബാന(mass unification) . സെന്റ്മേരീസ് ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ആണ് പരിഷ്കരിച്ച കുർബാന അർപ്പിച്ചത്. വിമത വിഭാ​ഗം പ്രതിഷേധത്തിനൊരുങ്ങുമെന്ന സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

ഏകീകൃത കുർബാനക്കായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി എത്തിയതും കനത്ത പൊലീസ് കാവലിൽ ആയിരുന്നു. മാർപാപ്പയുടെ നിർദേശ പ്രകാരമാണ് വൈകിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടന്നത്. അതേസമയം എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ കുർബാന ചടങ്ങിൽ നിന്ന് വിട്ടു നിന്നു.ഓശാന ചടങ്ങുകളോട് അനുബന്ധിച്ച് വിശ്വാസികൾക്ക് കുരുത്തോല നൽകി. ശേഷം പ്രദക്ഷിണം. അതിനുശേഷമായിരുന്നു ഏകീകൃത കുർബാന.

 

നവംബർ 28 മുതൽ സിറോ മലബാർ സഭയിലെ ബസലിക പള്ളികളിൽ പുതുക്കിയ കുർബാന നടപ്പാക്കാൻ ആയിരുന്നു സിനഡ് നിർദേശം. എന്നാൽ എതിർപ്പുകൾ തുടർന്നതോടെയാണ് ഏകീകൃത കുർബാന എറണാകുളം അങ്കമാലി അതിരൂപതയിൽ വൈകിയത്.

ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയായിരുന്നു വത്തിക്കാന്‍റെ നിർണായക ഇടപെടൽ. ഏകീകൃത കുർബാന നടപ്പാക്കണം എന്ന് അർത്ഥശങ്കയ്ക്കടയില്ലാത്തവിധം വൃക്തമാക്കി ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചത്. തർക്കത്തിൽ ആദ്യമായാണ് മാർപ്പാപ്പയുടെ നേരിട്ടുള്ള ഇടപെടൽ. അതിരൂപത മേജർ ആർച്ച് ബിഷപ്പ്, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർക്കാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ കത്ത്. സിനഡ് നിശ്ചയിച്ച പോലെ 2021 നവംബർ 28 മുതൽ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുർബാന നടപ്പാക്കാത്ത് ഖേദകരമാണ്. ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാനയിലേക്ക് മാറണം എന്നാണ് കത്തിലെ നിര്‍ദ്ദേശം.

 

വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണം. ഏകീകൃത ക്രമത്തിലേക്ക് മാറാൻ സമയം വേണമെങ്കിൽ ഇടവകകൾക്ക് ആവശ്യപ്പെടാം. കാനൻ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നൽകും. കർത്താവിൽ വിതച്ചാൽ അവിടത്തൊടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാൽ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും വ്യക്തമാക്കിയാണ് മാർപ്പാപ്പ കത്ത് ചുരുക്കുന്നത്. 

1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.

എതിർക്കുന്നവരുടെ വാദങ്ങൾ

1.അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത്.

2.അഭിപ്രായഐക്യം ഉണ്ടാകും വരെ സിനഡ് തീരുമാനം നടപ്പാക്കരുത്

3.കുർബാന രീതി മാറ്റാൻ മാർപ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയമുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Keerthi suresh wedding: നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു? 15 വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം

തിരുവനന്തപുരം: നടി കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡഡയില്‍ അടക്കം ചര്‍ച്ച് ചെയ്യുന്നത്. 15 വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകന്‍ ആന്റണി തട്ടിലുമായി വിവാഹം ഡിസംബര്‍ മാസത്തില്‍ നടക്കുമെന്നാണ് പുറത്ത്...

ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം; നടന് അനുകൂലമായത് പരാതി നല്കാൻ എടുത്ത കാലതാമസം

ന്യൂ ഡൽഹി: ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിച്ച് സുപ്രീംകോടതി. നടി പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് വിചാരണ കോടതിയിൽ...

'ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ, കഷ്ടം'; കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപിനെതിരെ ഇടതുമുന്നണിയുടെ പത്ര പരസ്യം

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട്‌ എഡിഷനിൽ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യം വിവാദത്തിൽ. സുപ്രഭാതം, സിറാജ് പത്രങ്ങളിൽ വന്ന പരസ്യമാണ് വിവാദത്തിൽ ആകുന്നത്....

അമിത വേഗത്തിലെത്തിയ കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചുകയറി; കാൺപൂരിൽ 8 വയസുകാരൻ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് എട്ട് വയസുകാരൻ മരിച്ചു. അഞ്ച് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. നിയന്ത്രണം വിട്ട വാഹനം ഒരു സ്കൂളിന്റെ മതിലിലേക്ക് ഇടിച്ചു കയറുന്നതിന് മുമ്പാണ് രണ്ട് കുട്ടികളെ...

ശരീരവേദനയ്ക്ക് ചികിത്സ തേടിയെത്തിയപ്പോൾ നൽകിയത് മാനസിക രോഗത്തിനുള്ള മരുന്ന്; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകി രോ​ഗി മരിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോ​ഗി മരിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. നവംബർ 4 നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.