അപ്രതീക്ഷിത മഴയ്ക്കുകാരണം ബാൻഡ് മേഘങ്ങൾ; മൂടൽമഞ്ഞും തണുപ്പും കൂടും

കോട്ടയം: കേരളത്തിൽ ചിലയിടങ്ങളിൽ ഇപ്പോൾ മഴപെയ്യുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ മാഡെൻ ജൂലിയൻ ആന്തോളനം എന്ന പ്രതിഭാസംമൂലം. അന്തരീക്ഷത്തിലെ ഊര്‍ജതരംഗങ്ങളുടെ ഫലമായി ഭൂമധ്യരേഖയോടുചേർന്ന് മേഘക്കൂട്ടങ്ങൾ ഉണ്ടാകുന്നതിനാലാണിത്. റോളണ്ട് മാഡെൻ, പോൾ ജൂലിയൻ എന്നീ ശാസ്ത്രജ്ഞരാണ് ഈ പ്രതിഭാസം കണ്ടെത്തിയത്.

ക്ലൗഡ് ബാൻഡ് എന്നും അറിയപ്പെടുന്ന ഇവ നിശ്ചിത അകലത്തിലാണ് രൂപപ്പെടുന്നത്. ബാൻഡ്മേളക്കാർ അണിനിരക്കുന്നതുപോലെയാണിത്. മഴയെത്തുടർന്ന് മൂടൽമഞ്ഞും തണുപ്പും കൂടും. ഭൂമധ്യരേഖയോടുചേർന്ന് 15 ഡിഗ്രി വീതം തെക്കും വടക്കുമായാണ് ഈ മേഘങ്ങൾ രൂപപ്പെടുന്നത്. ഇവ കിഴക്കോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കും.

കടലിലെ ചൂടുകാരണം വായു ചൂടായാണ് പുതിയ മേഘം രൂപംകൊള്ളുന്നത്. മേഘക്കൂട്ടങ്ങൾ ഒന്നിടവിട്ട് പെയ്തുകൊണ്ടിരിക്കും. രൂപപ്പെടുന്നതും ഒന്നിടവിട്ടാണെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News