29.4 C
Kottayam
Saturday, June 6, 2026

‘പ്രതീക്ഷിക്കാത്ത വിധി, മകളുടെ മരണത്തിൽ ദുരൂഹതയുണ്ട്; സർക്കാരിന്റെ എതിർപ്പ് എന്തിനെന്ന് അറിയില്ല’

Must read

കോട്ടയം:∙ ‘ഒട്ടും പ്രതീക്ഷിക്കാത്ത വിധിയായിപ്പോയി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ട്. അത് എന്താണെന്നറിയാനുള്ള അവകാശം ഞങ്ങൾക്കില്ലേ?’ – ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനെപ്പറ്റി വന്ദനയുടെ മാതാപിതാക്കളായ മോഹൻദാസിന്റെയും വസന്തകുമാരിയുടെയും പ്രതികരണം ഇങ്ങനെ.

കേസിൽ വിധി പറയുമ്പോൾ വന്ദനയുടെ മാതാപിതാക്കൾ മധുരയിൽ ക്ഷേത്രദർശനത്തിലായിരുന്നു. മകളുടെ പേരിൽ നേർന്നിരുന്ന വഴിപാടിനായാണു മധുരയിൽ പോയത്. മേൽക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ കുടുംബാംഗങ്ങളുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും മോഹൻദാസ് പറഞ്ഞു.

മകളുടെ കൊലപാതകത്തിലെ വസ്തുതകൾ പുറത്തുവരുന്നതിനെ എന്തിനാണു സർക്കാർ എതിർക്കുന്നതെന്നു മനസ്സിലാകുന്നില്ല. മകളുടെ ജീവൻ നഷ്ടപ്പെടാൻ കാരണം പൊലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും ഭാഗത്തെ ഗുരുതരമായ വീഴ്ചയാണ് – മാതാപിതാക്കൾ പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി. സംഭവസ്ഥലത്തുനിന്നു പൊലീസുകാർ പിൻവലിഞ്ഞതിന്റെ പിന്നിൽ ക്രിമിനൽ ലക്ഷ്യങ്ങളുണ്ടെന്നു ഹർജിക്കാർക്ക് കേസില്ലെന്നും സിബിഐ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തിയാണു ഹൈക്കോടതി ഉത്തരവ്.

- Advertisement -

സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണ് ഡോ.വന്ദന ദാസിന്റെ മാതാപിതാക്കളായ കെ.ജി.മോഹൻദാസും ടി.വസന്തകുമാരിയും നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ മേയ് 10ന് രാത്രി മെഡിക്കൽ പരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപ് എന്നയാളുടെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്.

- Advertisement -

എന്നാൽ സന്ദീപിനെ ആശുപത്രിയിൽ കൊണ്ടുവന്ന അസി. സബ് ഇൻസ്പെക്ടർ, ഹോം ഗാർഡ്, പൊലീസ് ഡ്രൈവർ എന്നിവർ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുമ്പോൾ അവർക്ക് ക്രമിനൽ ലക്ഷ്യങ്ങളില്ലായിരുന്നെന്നു കോടതി പറഞ്ഞു.

കണക്കുകൂട്ടലിലെ പിഴവോ പ്രതിയുടെ പ്രവൃത്തികളുടെ ഗൗരവം മനസ്സിലാക്കുന്നതിലുണ്ടായ തെറ്റോയുള്ളതുകൊണ്ട് അവർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരുന്നെന്നു കരുതാനാവില്ല. പൊലീസുകാർക്കെതിരെയുള്ള അച്ചടക്ക നടപടികളും പൂർത്തിയാകാനുണ്ട്. നിലവിലെ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി.

പൊലീസിനെതിരെ സംശയമുണ്ടാവുമ്പോൾ സിബിഐയ്ക്ക് അന്വേഷണം കൈമാറാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. കൊട്ടാരക്കര പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയായി അന്തിമ റിപ്പോർട്ട് നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week