കൊവിഡ് 19 ഭീഷണിയേത്തുടര്‍ന്ന് ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളും അടച്ചുപൂട്ടലിലേക്ക് നീങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു.വീട്ടിനുള്ളിലെ നാലു ചുമരുകള്‍ക്കുള്ളിലാണ് ജീവിതവും ജോലിയുമെല്ലാം.മിക്കവാറും എല്ലാം കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിട്ടുണ്ട്.
വീട്ടിലിരുന്ന് ജോലി ആരംഭിച്ചതോടെ ഓഫീസുകളില്‍ പോയി ജോലി ചെയ്യുന്നതിന്റെ ഔപചാരികതകളൊന്നും വേണ്ട എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നത് പാശ്ചാത്യരാജ്യങ്ങളില്‍ പലയിടങ്ങളിലും സ്വാതന്ത്രം എല്ലാ തരത്തിലും ആസ്വദിയ്ക്കുകയാണ് വനിതാ ജീവനക്കാര്‍.അടിവസ്ത്രങ്ങള്‍ ഉപേക്ഷിച്ചുള്ള സ്വാതന്ത്രപ്രഖ്യാപനമാണ് ഇതില്‍ ഏറ്റവും പ്രധാനവും. ആഴ്ചകളായി തങ്ങള്‍ ബ്രാ ധരിയ്ക്കാറില്ലെന്ന് പലരും ഫേസ് ബുക്കുകളിലും ഇന്‍സ്റ്റാഗ്രാമിലൂടെയുമൊക്ക പരസ്യമായി പ്രഖ്യാപിച്ചും കഴിഞ്ഞു.
ഇതോടെയാണ് ലോക്ക് ഡൗണില്‍ സ്വാതന്ത്രം ആഘോഷിയ്ക്കുന്ന സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി ഫാഷന്‍ വിദഗ്ദര്‍ രംഗത്തെത്തിയിരിയ്ക്കുന്നത്.അടിവസ്ത്രം വെടിഞ്ഞ് സ്വാതന്ത്രം ആഘോഷിയ്ക്കുന്നവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇത്തരക്കാരുടെ സ്തനങ്ങളുടെ ഷേപ്പ് നഷ്ടമാവുക മാത്രമല്ല സ്തനത്തിന് ക്ഷതവും സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ബ്രായുടെ സപ്പോര്‍ട്ട് സ്തനത്തിന് ലഭിച്ചില്ലെങ്കില്‍ ബ്രസ്റ്റിലെ കലകളായ കൂപ്പേഴ്സ് ലിഗാമെന്റിന് ക്ഷതം സംഭവിക്കും. ഇതോടെ സ്തനത്തിന്റെ ഘടനയ്ക്ക് തന്നെ മാറ്റം സംഭവിക്കുകയും ശരീര ഭാഷ തന്നെ ഇല്ലാതാക്കുകയും ചെയ്യും.
ബ്രായ്ക്ക് ബ്രെസ്റ്റിനെ സപ്പോര്‍ട്ട് ചെയ്ത് നിര്‍ത്തുന്നതില്‍ പ്രധാന പങ്കുണ്ട്. ബ്രാ ഇട്ടില്ലെങ്കില്‍ സ്തനത്തിന് ബല കുറവ് ഉണ്ടായി തൂങ്ങും. പ്രായം അനുസരിച്ചാവും പ്രശ്‌നങ്ങള്‍ പ്രത്യക്ഷമാവുക.വലിയ സ്തനങ്ങള്‍ ഉള്ള സ്ത്രീകളുടെ ശരീരത്തെ ഇത് സാരമായി ബാധിക്കും.ഒപ്പം നടുവേദനയ്ക്ക് വരെ കാരണമാകുമെന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.