കൊച്ചി:കെ റെയിലുമായി ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയനുള്ള ഷോക്ക് ട്രീറ്റ്മെൻറായി തൃക്കാക്കരയിലെ ഈ തെരഞ്ഞെടുപ്പിനെ മാറ്റണമെന്ന് UDF സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.പി.സി.സി മുൻ പ്രസിഡൻ്റ് വി.എം സുധീരൻ പറഞ്ഞു. കെ.എസ് .ആർ ടി സിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കാത്തവരാണ് കെ. റെയിൽ നടപ്പിലാക്കാൻ നോക്കുന്നത്. മൂലമ്പിള്ളിയിലെ 320 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പറ്റാത്തവരാണ് കെ റെയിലിനായി 20000 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പിടി ഉയർത്തിയ മൂല്യാദിഷ്ടിത രാഷ്ട്രീയത്തിൻ്റെയും ജനപക്ഷ രാഷ്ട്രീയത്തിൻ്റെയും സന്ദേശ വാഹകയാവാൻ ഉമക്ക് സാധിക്കും. ഇടതുപക്ഷം മൂല്യങ്ങൾ കൈവിട്ട് അവസരവാദപരമായി മുന്നോട്ട് പോകുമ്പോൾ ഉമ തോമസ് അതിനെതിരെയുള്ള തിരുത്തൽ ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഉമയുടെ വിനയപൂർവ്വവും പക്വതയോടെയും ഉള്ള പ്രതിക്കണങ്ങൾ കാണുമ്പോൾ തന്നെ മനസിലാവും പ്രതിസന്ധികൾക്കിടയിൽ പി ടി നേടിയ ഭൂരിപക്ഷം ഉമ വർധിപ്പിക്കുമെന്ന് .
ഇന്ധന വില വർധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന, ജനങ്ങൾക്കിടയിൽ വർഗീയത വളർത്തുന്ന, മദ്യ മയക്കുമരുന്ന് കൊട്ടേഷൻ സംഘങ്ങൾക്ക് ഭരണം തീറെഴുതി നൽകിയ സ്ത്രീ സുരക്ഷ ഇലായ്മ ചെയ്ത
നരേന്ദ്ര മോദിയും പിണറായി വിജയനും നയിക്കുന്ന ജനദ്രോഹ സർക്കാരുകൾക്കെതിരെ യുള്ള വിധി എഴുത്താക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, ടി ജെ വിനോദ് എം.എൽ.എ., ഷിബു തെക്കും പുറം, നേതാക്കളായ മുഹമ്മദ് ഷിയാസ്, ഡൊമനിക്ക് പ്രസൻ്റേഷൻ, ജയ്സൺ ജോസഫ്, അബദുൾ മുത്തലിബ്, കെ.പി ധനപാലൻ, ദീപ്തി മേരി വർഗീസ്, ജോസഫ് അലക്സ്, പി കെ ജലീൽ,നൗഷാദ് പല്ലച്ചി, ജോഷി പള്ളൻ , എന്നിവർ സന്നിഹിതരായിരുന്നു.
ഇടപ്പള്ളി പള്ളിയിലെ കോഴി നേർച്ചയിൽ പങ്കാളിയായി ഉമാ തോമസ്.
ഇടപ്പള്ളി പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് നടക്കുന്ന കോഴി നേർച്ചയിൽ പങ്കാളിയായി യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. ബെന്നി ബെഹനാൻ
എം. പി യുടെ ക്ഷണപ്രകാരമാണ് ഉമാ തോമസ് പള്ളിയിൽ എത്തിയത്. ബെന്നി ബഹനാൻ എം പി കുടുംബസമേതം നേർച്ചയർപ്പിക്കാൻ പള്ളിയിൽ എത്തിയിരുന്നു. നേർച്ച അർപ്പിക്കാൻ എത്തിയിരുന്ന ഭക്തരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചതിന് ശേഷമാണ് ഉമാ തോമസ് അവിടെ നിന്നും മടങ്ങിയത്.എൽദോസ് കുന്നപ്പിള്ളി MLA , അൻവർ സാദത്ത് MLA എന്നിവർ സന്നിഹിതരായിരുന്നു.