28.2 C
Kottayam
Friday, June 5, 2026

തിരുവനന്തപുരം അമ്പലമുക്കിൽ ലിഫ്റ്റിൽ തലകുടുങ്ങി മധ്യവയസ്കന്‍ മരിച്ചു

Must read

തിരുവനന്തപുരം∙ ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി ജീവനക്കാരൻ മരിച്ചു. അമ്പലമുക്കിലെ എസ്കെപി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ തല കുടുങ്ങി മരിച്ചത്.

ഫയർഫോഴ്‌സ് എത്തി സതീഷിനെ ലിഫ്റ്റിൽ നിന്നും പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തും മുൻപു മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേമം സ്വദേശിയായ സതീഷ് കുമാർ വർഷങ്ങളായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

ആലപ്പുഴ തുറവൂരിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ് 48കാരൻ കൊല്ലപ്പെട്ടു.  തുറവൂർ പുത്തൻതറ കിഴക്കേ നികർത്ത് സോണി ലോറൻസ്(48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർ പിടിയിലായെന്ന് സൂചനയുണ്ട്.

- Advertisement -

- Advertisement -

ആക്രമണത്തിൽ സോണിയുടെ മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സോണിയും അയൽവാസിയും തമ്മിൽ വഴിയുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സോണിയുടെ വീട്ടിൽ ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് സോണി ലോറൻസിനെ ഇവർ മർദ്ദിച്ചു.

സോണി മടങ്ങിയതിന് പിന്നാലെ സോണിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി.  വാക്കുതർക്കത്തിനിടെ തെങ്ങുകയറാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് സോണിയെ വെട്ടുകയായിരുന്നു. വെട്ടേറ്റ സോണിയെ അടുത്തുള്ള തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

- Advertisement -

സോണിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് കുത്തിയതോട് പൊലീസ് കേസെടുത്തു. മൂന്ന് പേർ പിടിയിലായെന്നാണ് സൂചന. ഭാര്യ: ഗിരിജ. മക്കൾ: അശ്വിൻ, ആൻ്റണി അഭിജിത്ത്, അഭിഷേക്, മുന്ന. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week