24.9 C
Kottayam
Friday, June 5, 2026

മുഖ്യമന്ത്രി പി.ടി.തോമസിനെ അപമാനിച്ചു, പുതിയ പ്രചാരണ വിഷയം തുറന്ന് യു.ഡി.എഫ്

Must read

കൊച്ചി: മുഖ്യമന്ത്രിക്ക് മറുപടിയുമായി തൃക്കാക്കരയിലെ  യുഡിഎഫ് സ്ഥാനാർത്ഥി ഉമ  തോമസ്. പി ടി തോമസ് അഭിമാനമാണെന്ന് ഉമ തോമസ് പറഞ്ഞു. അതു കൊണ്ടാണ് രാജകുമാരനെ പോലെ യാത്രയാക്കിയത്. അബദ്ധം പറ്റിയത് പിണറായിക്കാണ്. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഉമ പറഞ്ഞു. തൃക്കാക്കരയ്ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനാണ് മറുപടി. 

മുഖ്യമന്ത്രിയുടെ പരാമർശം ശുദ്ധ  അസംബന്ധമാണെന്ന് ഹൈബി ഈഡൻ പ്രതികരിച്ചു. കേവലം ഉപ തെരഞ്ഞെടുപ്പ് ജയിക്കാൻ ഇങ്ങനെയൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. പി ടി തോമസ് പൊതു സ്വീകാര്യനായ നേതാവാണ് എന്നും ഹൈബി പറഞ്ഞു. 

ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. അതിൻ്റെ വേവലാതി യുഡിഎഫ് ക്യാംപിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അമേരിക്കൻ സന്ദ‍ര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു. തൃക്കാക്കരയിലേത്. സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എൽഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കണ്‍വൻഷൻ വേദിയിലുണ്ടായിരുന്നു. 

- Advertisement -

- Advertisement -

മുഖ്യമന്ത്രിയുടെ വാക്കുകൾ – 

തൃക്കാക്കരയ്ക്ക് അസുലഭ സന്ദർഭം ആണ് ഉയർന്നു വന്നിട്ടുള്ളത്. ഉപതെരെഞ്ഞെടുപ്പിൽ കേരളത്തിന്റെ ആഗ്രഹം പോലെ ഈ മണ്ഡലം പ്രതികരിക്കും.അതിൻ്റെ വേവലാതി യുഡിഫ് ക്യാമ്പിൽ ഉയർന്നു വന്നിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യമാണ്  അതിന് കാരണം. ഭരണഘടനാ മൂല്യങ്ങൾക്ക് വില നല്കാത്ത സാഹചരര്യം ഈ രാജ്യത്തുണ്ട്. 

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നു. രാജ്യത്തെ ജനനങ്ങളുടെ ആഗ്രഹത്തിന് ഒത്തു പ്രവർത്തിക്കാൻ ആ പാര്‍ട്ടിക്ക് ആകുന്നില്ല. കോൺഗ്രസ്സ് പാര്‍ട്ടി വർഗീയതയോട് സമരസപ്പെട്ടിരിക്കുന്നു. കോൺഗ്രസ്സിന് മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. രാജ്യത്ത് ന്യൂനപക്ഷം ആശങ്കയിലാണ്. കോൺഗ്രസിന് വർഗീയതയെ തടയാൻ ആകുന്നില്ല. ബിജെപി ഉയർത്തുന്ന സമ്പത്തിക ഭീഷണിക്കും, വർഗീയതയ്ക്കും ബദൽ ആകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇതിനായി ഒരു ബദൽ ആണ് ഉയർത്തേണ്ടത്. സംസ്ഥാന പരിമിതിയിൽ നിന്ന് ബദൽ ആകാനാണ് സർക്കാർ ശ്രമിക്കുന്നത്.

- Advertisement -

കോൺഗ്രസ്സ് വർഗീയതയോടെ സന്ധി ചെയ്യുന്ന നിലയാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ തോല്പിക്കാൻ ഹീനമായ മാർഗങ്ങൾ അവ‍ര്‍ സ്വീകരിച്ചു. നേരിനും ശരിക്കും ചേരാത്ത പ്രചരണം അവരിൽ നിന്നും ഉണ്ടായി. അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായി, ബിജെപി യും കോണ്ഗ്രസും ഒരുമിച്ചു നീങ്ങുന്ന നിലയുണ്ടായി. പറ്റിപ്പോയ അബദ്ധം തിരുത്താനുള്ള സമയം ഇപ്പോൾ തൃക്കാക്കരയ്ക്ക് കൈവന്നിട്ടുണ്ട്. തൃക്കാക്കരയിൽ ഇടത് സ്ഥാനാ‍ര്‍ത്ഥിക്ക് വിജയം നൽകി എൽഡിഎഫിന് സെഞ്ച്വറി അടിപ്പിക്കാനുള്ള അവസരം ഉണ്ടാക്കണം. 

നാടിൻ്റെ പുരോഗതിക്കായി കൊണ്ടു വരുന്ന ഒരു പദ്ധതിയേയും അനുകൂലിക്കാൻ പ്രതിപക്ഷത്തിനായില്ല. കൊച്ചി മെട്രോ വികസനത്തിന്‌ കേന്ദ്രത്തിൽ നിന്നും വേണ്ട ഒരു സഹായവുമില്ല. വികസനത്തിന്‌ വേഗത ഇല്ല. എന്നാൽ  ഇക്കാര്യത്തിൽ എറണാകുളത്ത് നിന്നും പോയ എംപിയ്ക്ക് ഒരു പ്ലാകാർഡ് ഉയർത്തി പോലും പ്രതിഷേധിക്കാൻ കഴിഞ്ഞില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week