കുറെ നാളുകള്‍ ആയി നിങ്ങളുടെ ഇടയില്‍ നിന്നു മാറി നില്‍ക്കുന്നു, നല്ലതൊന്നും പറയാന്‍ ഇല്ലായിരുന്നതുകൊണ്ടാണേ; വാനമ്പാടിയിലെ നിര്‍മ്മല പറയുന്നു

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പയാണ് വാനമ്പാടി. പരമ്പര തുടങ്ങിയ 2017ലാണ്. 2020ല്‍ അവസാനിക്കുകയും ചെയ്തു. പരമ്പര അവസാനിച്ചിട്ടും മോഹന്‍ കുമാറും അനുമോളും പത്മിനിയും തമ്പുരുമാളുമൊക്കെ ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. വാനമ്പാടിയിലൂടെ പ്രിയ താരമായി മാറിയ നടിയാണ് ഉമ നായര്‍. നിര്‍മ്മല എന്ന കഥാപാത്രത്തെയാണ് ഉമ അവതരിപ്പിച്ചത്. വാനമ്പാടിക്ക് ശേഷം ഇന്ദുലേഖ എന്ന പരമ്പയിലാണ് നടി അഭിനയിച്ചത്. ഇപ്പോഴിതാ പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് ഉമ നായര്‍.

കുറച്ചു നാളുകളായി നിങ്ങളുടെ ഇടയില്‍ നിന്നും മാറി നില്‍ക്കുന്നു. നല്ലതൊന്നും പറയാന്‍ ഇല്ലായിരുന്നതുകൊണ് മാറി നിന്നതെന്ന് പറഞ്ഞ് കൊണ്ടാണ് നടി വിശേഷം പങ്കുവെച്ചത്. ഉമയുടെ വാക്കുകള്‍…’എല്ലാവര്‍ക്കും സുഖം എന്ന് കരുതുന്നു.. കുറെ നാളുകള്‍ ആയി നിങ്ങളുടെ ഇടയില്‍ നിന്നും മാറി നില്‍ക്കുന്നു നല്ലതൊന്നും പറയാന്‍ ഇല്ലായിരുന്നതുകൊണ്ടാണേ….. വീണ്ടും കളിവീട് എന്ന പരമ്പരയുമായി സൂര്യ ടി വി യിലേക്ക്… അപ്പോള്‍ തുടങ്ങാം അല്ലെ… വരില്ലേ കാണാന്‍.. സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒപ്പം അഭിനയിക്കുന്ന താരങ്ങളുടെ ചിത്രവും ഉമ കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഉമയ്ക്ക് എല്ലാവിധ ആശംസയും ആരാധകര്‍ നേരുന്നുണ്ട്. കൂടാതെ ഇന്ദുലഖ സീരിയലിനെ കുറിച്ചും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. ഇന്ദു ലേഖ എന്താണ് തുടങ്ങാത്തത് എന്താണ് ഒരു പ്രേക്ഷക ചോദിക്കുന്നത്. അത് കഴിഞ്ഞുവെന്നായിരുന്നു മറുപടി.

എല്ലാവരേയും കിട്ടിയപ്പോള്‍ ഞങ്ങളെ മറന്നേ എന്നും ചോദിക്കുന്നുണ്ട്. ”മറക്കാനോ അതുകൊണ്ടല്ലേ വിശേഷം വന്നപ്പോള്‍ ആദ്യം പ്രിയപ്പെട്ടവരിലേയ്ക്ക് എത്തിയതെന്നാണ് നടി മറുപടി നല്‍കിയത്. അറിഞ്ഞതില്‍ വളര സന്തോഷമെന്നും കുറേ നാളുകളായി ഒരു വിവരവും ഇല്ലല്ലോ എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു എന്നും ഒരു ആരാധകര്‍ പറയുന്നുണ്ട്. വെയിറ്റിംഗ് ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News