ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ ഉമാ ഭാരതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്ന് ഉമാ ഭാരതി നിര്‍ദ്ദേശിച്ചു.
ഉമാ ഭാരതിക്ക് കഴിഞ്ഞ മൂന്ന് ദിവസമായി പനി അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News