കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃനിരയിലുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയായി ഊരാളുങ്കലിനെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


