മ്യൂണിക്ക്: യുദ്ധ പ്രകോപനങ്ങളോട് പ്രതികരിക്കില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ ആക്രമണത്തിനെതിരെ ഉക്രെയ്ന്‍ സ്വയം പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മ്യൂനിക്കില്‍ സുരക്ഷാ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനു പുറത്തേയ്ക്കു പോകുന്നത് സുരക്ഷിതമല്ലെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടും സെലന്‍സ്‌കി മ്യൂനിക്കില്‍ സന്ദര്‍ശനം നടത്തി. ‘ഞങ്ങള്‍ പരിഭ്രാന്തരല്ല, ഞങ്ങളുടെ ജീവിതം ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’വെന്ന് അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ നേതാക്കള്‍ മോസ്‌കോയെ പ്രീണിപ്പിക്കാനുള്ള നയം സ്വീകരിക്കുകയാണ്. യുക്രെയ്‌ന് പുതിയ സുരക്ഷാ ഉറപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യന്‍ പിന്തുണയോടെ കിഴക്കന്‍ യുക്രെയ്ന്‍ നിയന്ത്രിക്കുന്ന വിമതരും യുക്രെയ്ന്‍ സൈനി കരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം.
യുക്രെയ്‌നില്‍ അധിനിവേശം നടത്തുന്നതിനു മുന്‍പ് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ യുദ്ധം ആരംഭിക്കുമെന്ന് 100 ശതമാനം ഉറപ്പാണെന്ന് നിങ്ങള്‍ പറയുന്നു. പിന്നെ എന്താണ് നിങ്ങള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബോംബാക്രമണം നടന്നതിന് ശേഷം ഞങ്ങള്‍ക്ക് നിങ്ങളുടെ ഉപരോധം ആവശ്യമില്ല. ഞങ്ങളുടെ രാജ്യത്തിനു നേര്‍ക്ക് വെടിവയ്പ് ഉണ്ടായതിനു ശേഷം, ഞങ്ങളുടെ അതിര്‍ത്തികള്‍ മാഞ്ഞതിനു ശേഷമോ സമ്പദ്വ്യവസ്ഥ ഇല്ലാതായതിനു ശേഷമോ, ഞങ്ങളുടെ രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ അധിനിവേശം നടത്തിയതിനു ശേഷമോ എന്തിനാണ് ഞങ്ങള്‍ക്ക് ഉപരോധമെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി പറഞ്ഞു.