കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നു വീണ്ടും അന്തേവാസി ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച. അന്തേവാസിയായ കൗമാരക്കാരി ചാടിപ്പോയി. ഓട് പൊളിച്ച് 17കാരിയാണ് ഇവിടെ നിന്നും പുറത്തുകടന്നത്. ഇന്ന് രാവിലെയാണ് സംഭവം അധികൃതര്‍ പോലീസില്‍ അറിയിച്ചത്. അഞ്ചാം വാര്‍ഡില്‍ നിന്നുമാണ് പെണ്‍കുട്ടി രക്ഷപെട്ടത്.

അതേസമയം, ശനിയാഴ്ച വൈകുന്നേരം ഇവിടെ നിന്നും രക്ഷപെട്ട യുവാവിനെ കണ്ടെത്തിയിരുന്നു. ഷൊര്‍ണൂരില്‍ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News