26.5 C
Kottayam
Tuesday, May 21, 2024

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ‘സെക്‌സ് നിരോധനം’ ഏര്‍പ്പെടുത്തി ബ്രിട്ടന്‍

Must read

ലണ്ടന്‍: ലോകത്ത് വീണ്ടും കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ബ്രിട്ടീഷ് ഭരണകൂടം. ഇതില്‍ ഒരു നിര്‍ദേശം ‘സെക്‌സ് നിരോധനം’ മാണ്. എന്നാല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല. ബ്രിട്ടണ്‍ പുതുതായി ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗ നിര്‍ദേശം ഇങ്ങനെയാണ്, വ്യത്യസ്ത വീടുകളില്‍ കഴിയുന്ന ദമ്പതികള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ പാടില്ലെന്നാണ്.

ലണ്ടന്‍ വരെ തെക്ക് ഭാഗത്തും നോര്‍ത്തേംബര്‍ലാന്‍ഡ് വരെ വടക്കുഭാഗത്തുമുള്ള വീടുകളിലാണ് ഈ നിര്‍ദേശം നടപ്പാക്കുന്നത്. പക്ഷെ പ്രത്യേകമായി രണ്ട് വീടുകളില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് ചില ഹോട്ട് സ്‌പോട്ടുകളില്‍ പൊതു സ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിച്ച് കണ്ടുമുട്ടാം. ഇതിനെയാണ് ചിലര്‍ ‘സെക്‌സ് നിരോധനം’ എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത്. കൊവിഡ് ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ ഇത് ബാധകമാണ്.

കൊവിഡ് കൂടുന്നതിനനുസരിച്ച് ടയര്‍ വണ്‍, ടയര്‍ ടു, ടയര്‍ ത്രീ എന്നിങ്ങനെ പ്രദേശങ്ങളെ സര്‍ക്കാര്‍ തിരിച്ചിരിക്കുന്നത്. പങ്കാളികളോടൊപ്പം താമസിക്കുന്നവരെ ഇപ്പോഴത്തെ നിയമം ബാധിക്കില്ല. പക്ഷേ ലോക്ക്ഡൗണിന് മുന്‍പ് വീടു വിട്ടവര്‍ക്ക് ഇനി ഇത് പിന്‍വലിക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങാനാകില്ല.

എന്നാല്‍ പുതിയ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോലീസിന് പ്രത്യേക അനുമതിയില്ലാതെ വീട്ടില്‍ കയറാന്‍ പറ്റില്ല. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് രാജ്യം മുഴുവന്‍ ഈ നിയമം ആദ്യം നടപ്പാക്കിയിരുന്നു. പക്ഷെ സര്‍ക്കാര്‍ തുറന്നു പറയുന്നില്ലെങ്കിലും ബ്രിട്ടനിലെ ടാബ്ലോയ്ഡ് പത്രങ്ങള്‍ അടക്കം രോഗം തടയാന്‍ സെക്‌സ് നിരോധനം എന്ന രീതിയിലാണ് പുതിയ വാര്‍ത്തയെ കാണുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week