News

യു.എ.ഇയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ വിലക്കി ബ്രിട്ടണ്‍

യുഎഇയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ വിലക്കി ബ്രിട്ടണ്‍. ദുബായില്‍ നിന്ന് ലണ്ടനിലേക്കുള്ള രാജ്യാന്തര വ്യാപാരപാതയാണ് യുകെ അടച്ചിരിക്കുന്നത്. യുഎഇക്കൊപ്പം ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്കുണ്ട്. കൊവിഡിന്റെ അപകടകാരിയായ പുതിയ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി.

‘ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശണം നിഷേധിക്കും. ബ്രിട്ടണ്‍, ഐറിഷ് പൗരന്മാര്‍ക്കും യുകെ പൗരത്വമുള്ള മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. പക്ഷേ, അവര്‍ സ്വന്തം വീടുകളില്‍ 10 ദിവസം സ്വയം ഐസൊലേഷനില്‍ കഴിയണം. ഇവര്‍ വരുമ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോമും കയ്യില്‍ കരുതണം. അല്ലെങ്കില്‍ 500 പൗണ്ട് വീതം പിഴ ഒടുക്കണം.’ യുകെ ഗതാഗത മന്ത്രി ഗ്രാന്‍ഡ് ഷാപ്പ്‌സ് ട്വിറ്ററില്‍ കുറിച്ചു.

തങ്ങളുടെ വെബ്‌സൈറ്റുകളില്‍ എമിറേറ്റ്‌സ്, എത്തിഹാദ് വിമാന അധികൃതര്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഈ റൂട്ടിലേക്കുള്ള വിമാനം ബുക്ക് ചെയ്തവര്‍ക്ക് യാത്ര ചെയ്യാനാവില്ലെന്നും അതാത് വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്നും ദുബായ് വിമാനത്താവള അധികൃതരും അറിയിച്ചിട്ടുണ്ട്. ഇനി യുഎഇയില്‍ നിന്ന് ബ്രിട്ടനിലേക്ക് യാത്ര ചെയ്യാനുള്ളവര്‍ നേരിട്ടല്ലാതെയുള്ള വിമാനങ്ങളില്‍ എത്തണമെന്ന് ബ്രിട്ടീഷ് ഗതാഗത വകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button