ന്യൂഡല്‍ഹി: ബിരുദ, ബിരുദാനന്തര ബിരുദ തലത്തില്‍ ആദ്യവര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് ലോക്ഡൗണ്‍ മൂലം നഷ്ടമായ പഠനസമയം ക്രമീകരിക്കാന്‍ ആഴ്ചയില്‍ ആറ് ദിവസവും ക്‌ളാസുണ്ടാകും, ക്‌ളാസിനിടയിലെ ഇടവേളകളും വെക്കേഷനുകളും വെട്ടിക്കുറച്ചു. ഒന്നാം വര്‍ഷ ക്‌ളാസുകള്‍ നവംബര്‍ മാസം മുതല്‍ ആരംഭിക്കും.പുതിയ അഡ്മിഷനുകള്‍ നവംബര്‍ 30നപ്പുറം അനുവദിക്കില്ല.കലണ്ടര്‍ യുജിസി അംഗീകരിച്ചു. ട്വിറ്ററിലൂടെയാണ് വിദ്യാഭ്യാസ മന്ത്രാലയം അക്കാദമിക് കലണ്ടര്‍ പുറത്തുവിട്ടത്.
ഏപ്രില്‍ 29ന് യുജിസി മറ്റൊരു അക്കാദമിക് കലണ്ടര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ജൂലായ് 1 മുതല്‍ 15 വരെ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുമെന്നും മാസാവസാനം റിസള്‍ട്ട് പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് സ്ഥാപനങ്ങളില്‍ പഠനം ആരംഭിക്കാനായില്ല.
അഡ്മിഷന്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് ഫീസ് മുഴുവന്‍ തുകയും തിരികെ നല്‍കും. നവംബര്‍ 30 വരെയാണ് സ്പെഷ്യല്‍ കേസായി ഇങ്ങനെ ഫീസ് തിരികെ നല്‍കുക.