KeralaNews

12 വേണമെന്ന് ജോസഫ് 9 സീറ്റ് കൊടുക്കാമെന്ന് കോൺഗ്രസ്, യു.ഡി.എഫിൽ ചർച്ച ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജനം സംബന്ധിച്ച് ജോസഫ് വിഭാഗവുമായി ഇന്ന് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടക്കും. 12 സീറ്റ് വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. 9 സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ലീഗിന് 3 സീറ്റ് അധികം നല്‍കിയ സാഹചര്യത്തില്‍ തങ്ങളുടെ സീറ്റും കുറയ്ക്കരുതെന്നാണ് ജോസഫിന്റെ ആവശ്യം. മാണി ഗ്രൂപ്പ് ഒപ്പമുണ്ടായിരുന്നപ്പോള്‍ 15 സീറ്റില്‍ മത്സരിച്ചവര്‍ ഇപ്പോള്‍ 12 സീറ്റ് ചോദിക്കുന്നതില്‍ ന്യായമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അസുഖബാധിതനായ പി ജെ ജോസഫ് ചര്‍ച്ചയില്‍ പങ്കെടുക്കില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button