Home-bannerKeralaNewsRECENT POSTS
യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ യു.ഡി.എഫ് ഒക്ടോബര്‍ അഞ്ചിന് ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. ബന്ദിപ്പൂര്‍ പാതയില്‍ പൂര്‍ണ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്ന്.
വിവിധ കോണുകളില്‍നിന്നുള്ള ആവശ്യം പരിഗണിച്ചാണ് ഹര്‍ത്താല്‍ പന്‍വലിക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഹര്‍ത്താല്‍ പിന്‍വലിച്ചെങ്കിലും ബന്ദിപ്പൂരില്‍ രാത്രിയാത്ര അനുവദിച്ചുകിട്ടാന്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News