24.3 C
Kottayam
Saturday, June 6, 2026

ഈ മാസം 28ന് ഇടുക്കി ജില്ലയിൽ യുഡിഫ് ഹർത്താൽ

Must read

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഈ മാസം 28ന് യുഡിഎഫ് ഹർത്താൽ. ജില്ലയിലെ ഭൂപ്രശ്നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ.ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം പിൻവലിക്കുക, ബഫർസോൺ പരിധി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ മാസം 28ന് ഹർത്താൽ പ്രഖ്യാപിച്ചത്.

സംരക്ഷിത വനത്തിന്‌ ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖലക്കിയ സുപ്രീം കോടതി ഉത്തരവിനെതിരേയും ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും ജില്ലയിൽ പ്രതിഷേധം ശക്തമാണ്.

വ്യവസായ മന്ത്രി പി രാജീവ് ജില്ലയിലെത്തുന്ന ദിവസമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബഫര്‍ സോണ്‍ വിഷയം, ഭൂ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഹര്‍ത്താല്‍. പട്ടയങ്ങളുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ് അടക്കം മുമ്പോട്ട് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

- Advertisement -

ഇതിന് പരിഹാരം കാണാതെ ഇടുക്കിയിലെ പുതിയ സംരംഭകത്വത്തെ കുറിച്ച് പഠിക്കുന്നതിനായാണ് മന്ത്രി പി രാജീവ് ഇരുപത്തിയെട്ടിന് ഇടുക്കിയിലെത്തുന്നത്. കെട്ടിട നിര്‍മ്മാണ നിരോധനവും ബഫര്‍സോണ്‍ പ്രശ്‌നങ്ങളും നിമിത്തം ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പുതുതായി ഒരു പെട്ടിക്കട പോലും ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതില്‍ പ്രതിഷേധിച്ചും വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു.

- Advertisement -

ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മന്ത്രി ജില്ലയിലെത്തുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് അതിജീവന പോരാട്ടവേദി അടക്കം മുമ്പ് രംഗത്തെത്തിയിരുന്നു. അന്നേ ദിവസം പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയയിരുന്നു. നിലവില്‍ ഹര്‍ത്താല്‍ നടത്തുന്നതിനൊപ്പം ശക്തമായ ബഹുജന പ്രതിഷേധ പരിപാടികളും സര്‍ക്കാരിനെതിരെ ഇടുക്കിയില് ഉയര്‍ത്തിക്കൊണ്ട് വരാനാണ് യുഡിഎഫിന്റെ തീരുമാനം. എന്നാല്‍ ഭൂ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തുമെന്നും ബഫര്‍ സോണ്‍ വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിവരികയാണെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week