Home-bannerNationalNews
ബി.ജെ.പിക്ക് ഹിന്ദുത്വവുമായി യാതൊരു ബന്ധവുമില്ലെന്ന് ഉദ്ധവ് താക്കറെ
അയോധ്യ: ബി.ജെ.പിക്ക് ഹിന്ദുത്വവുമായി യാതൊരു ബന്ധവുമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അയോധ്യ സന്ദര്‍ശിക്കവെയാണ് താക്കറെയുടെ പരാമര്‍ശം. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു കഴിഞ്ഞതാണ്. ബിജെപി ഹിന്ദുത്വമല്ല പിന്തുടരുന്നത്. എന്നാല്‍ ശിവസേന അതിലാണ് വിശ്വസിക്കുന്നതെന്നും താക്കറെ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു. സര്‍ക്കാര്‍ ഫണ്ടില്‍നിന്നല്ലാതെ സ്വന്തം ട്രസ്റ്റില്‍ നിന്ന് പണം നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News