29.8 C
Kottayam
Tuesday, October 1, 2024

മകൻ്റെയും യുവതിയുടെയും ചൂടൻ ചിത്രങ്ങൾ പുറത്ത്, പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ

Must read

ചെന്നൈ: തമിഴ് സിനിമ രംഗത്തെ കിംഗ് മേക്കർമാരിൽ ഒരാളാണ് ഇപ്പോള്‍  ഉദയനിധി സ്റ്റാലിന്‍. ഇദ്ദേഹത്തിന്‍റെ റെഡ് ജൈന്‍റ് മൂവിസ് വിതരണത്തിന് എടുക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വന്‍ ഹിറ്റാണ്. അതിന് പുറമേ കഴിഞ്ഞ ഡിസംബറില്‍ തമിഴ്നാട് മുഖ്യമന്ത്രിയായ അച്ഛന്‍ എംകെ സ്റ്റാലിന്‍റെ സര്‍ക്കാറില്‍ ക്യാബിനറ്റ് മന്ത്രിയായി  ഉദയനിധി സ്റ്റാലിന്‍ ചേര്‍ന്നത്. യുവജനക്ഷേമവും സ്പോര്‍ട്സുമാണ് ഉദയനിധിയുടെ വകുപ്പുകള്‍.

അടുത്തിടെ തന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു വിവാദത്തില്‍ ഉദയനിധി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അടുത്തിടെയാണ് ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയും പെണ്‍സുഹൃത്തും ചേര്‍ന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ സ്വകാര്യ ചിത്രങ്ങള്‍ തമിഴ് മാധ്യമങ്ങള്‍ ഏറെ പ്രധാന്യത്തോടെയാണ് കൊടുത്തത്. 

ഇപ്പോള്‍ ഇതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. ഇത്തരം ദൃശ്യങ്ങള്‍ പരക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്‍റെ എന്‍റെ മകന് 18 വയസ്സ് തികഞ്ഞുവെന്നായിരുന്നു ഉദയനിധിയുടെ മറുപടി. അത് മകന്‍റെ വ്യക്തിപരമായ കാര്യമാണ്. ഒരു പരിധിക്കപ്പുറം എനിക്ക് മകന്‍റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ഉദയനിധി പ്രതികരിച്ചു. 

എന്തായാലും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഇത്തരം ഒരു വാര്‍ത്തയ്ക്ക് ഉദയനിധി ഒരു നല്ല പിതാവിനെപ്പോലെ പ്രതികരിച്ചു എന്നാണ് തമിഴ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. എന്നാല്‍ ഈ ചിത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ വിഷയമാക്കുന്നുണ്ട്. പക്ഷെ സദാചാര വാദമാണ് നടത്തുന്നത് എന്ന് പറഞ്ഞാണ് ഡിഎംകെ അണികള്‍ ഇതിനെ സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്. 

മന്ത്രിയാകും വരെ സജീവമായി സിനിമ രംഗത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് ഉദയനിധി. സിനിമ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തുകയാണെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായ ശേഷം പ്രതികരിച്ചിരുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ തന്റെ അവസാന ചിത്രമായിരിക്കും എന്നും ഉദയനിധി പറഞ്ഞു. നടന്‍ കമൽഹാസന്‍ തന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ നല്‍കിയ ഒരു ഓഫറും താന്‍ നിരസിച്ചുവെന്നും ഉദയനിധി വെളിപ്പെടുത്തി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിരിച്ചുവിടൽ കാലം;ടെക് കമ്പനികളിൽ ഈ വർഷം ഇതുവരെ 1.4 ലക്ഷം പേർക്ക് പണിപോയി

മുംബൈ:ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുന്നു. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650-ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ...

നടി വനിതാ വിജയകുമാർ നാലാമതും വിവാഹിതയാകുന്നു; സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് നടി

ചെന്നൈ:നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി...

മഴയ്ക്കും ഇന്ത്യയെ തടയാനായില്ല; ബാറ്റിങ് വെടിക്കെട്ടിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

കാന്‍പുര്‍: മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ...

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍...

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്...

Popular this week