27.6 C
Kottayam
Sunday, June 7, 2026

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേത്; ഇന്ത്യയുടെ സ്ഥാനമിങ്ങനെ

Must read

ദുബായ്‌: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേതെന്ന് റിപ്പോർട്ട്. യുഎഇ പാസ്പോർട്ട് ഉള്ളയാൾക്ക് 180 രാജ്യങ്ങളിൽ സങ്കീർണതകൾ കൂടാതെ പ്രവേശിക്കാൻ കഴിയും. യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് 121 രാജ്യങ്ങളിൽ വീസയില്ലാതെ പ്രവേശിക്കാം. 59 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ ആയും ലഭിക്കും. അതായത് വെറും 19 രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനു മാത്രമാണ് യുഎഇ പാസ്പോർട്ടുള്ളവർ വീസയ്ക്കായി അപേക്ഷിക്കേണ്ടത്.

ലോകത്തെ 91% രാജ്യങ്ങളിലും യുഎഇ പാസ്പോർട്ട് ഉള്ളവർക്ക് സുഗമമായി കടന്നുചെല്ലാം. മോൺട്രിയൽ ആസ്ഥാനമായ സിറ്റിസൺഷിപ്പ് ഫിനാ‍ൻഷ്യൽ അഡ്വൈസറി സ്ഥാപനം ആർട്ടൺ കാപിറ്റൽ പുറത്തിറക്കിയ പാസ്പോർട്ട് ഇൻഡെക്സ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ശക്തമായ പാസ്പോർട്ടിന്റെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് 69 ആണ്. വീസയില്ലാതെ 24 രാജ്യങ്ങളിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് പ്രവേശിക്കാം. 48 രാജ്യങ്ങളിൽ ഓൺ അറൈവൽ വീസ ലഭിക്കും. 126 രാജ്യങ്ങളിൽ വീസയ്ക്ക് അപേക്ഷ നൽകി അതനുവദിച്ചു കിട്ടിയാൽ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇന്ത്യയ്ക്കൊപ്പം 69ാം റാങ്കിൽ ഗാംബിയ, ടാൻസാനിയ, ഘാന, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, സാവോ ടോം ആൻഡ് പ്രിൻസിപ് എന്നീ രാജ്യങ്ങളും ഇടംപിടിച്ചിട്ടുണ്ട്.

- Advertisement -

- Advertisement -

മൂന്നാം റാങ്കുള്ള യുഎസിന്റെ പാസ്പോർട്ട് ഉപയോഗിച്ച് 116 രാജ്യങ്ങളിൽ വീസയില്ലാതെ പ്രവേശിക്കാം. 56 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ ആയി ലഭിക്കും. അമേരിക്കൻ പൗരന്മാർ അപേക്ഷിച്ചാൽ മാത്രം വീസ അനുവദിക്കുന്ന 26 രാജ്യങ്ങളും ഉണ്ട്. യുഎസ് പാസ്പോർട്ട് ഉപയോഗിച്ച് ലോകത്ത് 83% ഇടങ്ങളിൽ സുഗമമായി പ്രവേശിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) അംഗങ്ങളായ 139 രാജ്യങ്ങളെയും അംഗത്വത്തിനു പരിഗണിക്കുന്ന ആറു പ്രദേശങ്ങളെയും അടിസ്ഥാനമാക്കിയാണ് ആർട്ടൺ കാപിറ്റൽ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. സർക്കാരുകൾ പുറത്തുവിടുന്ന ഔദ്യോഗിക വിവരങ്ങളും ക്രൗ‍ഡ് സോഴ്സിങ് വഴി ലഭ്യമാകുന്ന തൽസമയ വിവരങ്ങളും ആശ്രയിക്കാവുന്ന സോഴ്സുകളിൽനിന്നു ലഭ്യമായതും വച്ചാണ് ആര്‍ട്ടൺ പട്ടിക തയാറാക്കിയിരിക്കുന്നത്. മൂന്നുതലത്തിലെ പരിശോധനകൾക്കൊടുവിലാണ് രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

- Advertisement -

യുഎഇക്കു പിന്നാലെ ആദ്യ പത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നത് മിക്കതും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ്. രണ്ടാം റാങ്കിൽ ജർമനി, സ്വീഡൻ, ഫിൻലൻഡ്, ലക്സംബർഗ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ദക്ഷിണ കൊറിയ എന്നിവയും ഉണ്ട്. യുകെ നാലാം റാങ്കിലാണ്. ഇസ്രയേൽ – 17, യുക്രെയ്ൻ – 20, വത്തിക്കാൻ – 21, റഷ്യ – 38, ചൈന – 59, നേപ്പാൾ – 86 ഉത്തര കൊറിയ – 91, ബംഗ്ലദേശ് – 92. പട്ടികയിൽ ഏറ്റവും അവസാനം അഫ്ഗാനിസ്ഥാനാണ് (97). പാക്കിസ്ഥാന്റെ റാങ്ക് 94 ആണ്.

24ാം സ്ഥാനത്തുള്ള ജപ്പാന്റെ പാസ്പോർട്ട് ഉപയോഗിച്ച് 171 രാജ്യങ്ങളിൽ സുഗമമായി പ്രവേശിക്കാൻ കഴിയും. അതേസമയം, ഹെൻലെ ആൻഡ് പാർട്നേഴ്സ് പുറത്തിറക്കിയ പട്ടികയിൽ ജപ്പാൻ പാസ്പോർട്ടാണ് ലോകത്തിലെ ഏറ്റവും മികച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week