FeaturedHome-bannerKeralaNews

കൊവിഡ് 19: യു.എ.ഇയില്‍ ആദ്യമരണം,മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാമത്തെയാളും മരിച്ചു,140 പേര്‍ക്ക് രോഗബാധ മരിച്ചു

അബുദാബി :യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ആദ്യ മരണം. രണ്ടു പേര്‍ മരണപ്പെട്ടതായി യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. യൂറോപ്പില്‍നിന്നെത്തിയ 78 വയസുള്ള അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണു മരണത്തിന് കീഴടങ്ങിയത്.

വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അറബ് പൗരന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണപ്പെട്ടത്, ഏഷ്യക്കാരനു മറ്റു രോഗങ്ങളുണ്ടായിരുന്നു. കൊവിഡ് 19 ബാധിച്ചതിനെ തുടര്‍ന്ന് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇയാള്‍ ഏതു രാജ്യക്കാരനാണെന്നു വ്യക്തമല്ല.ഇത് ആദ്യമായാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ചുള്ള മരണം സഭവിക്കുന്നത്. നിലവില്‍ 140 കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button