24.6 C
Kottayam
Monday, June 8, 2026

ബൈക്കില്‍ യുവാക്കളുടെ സോപ്പ് തേച്ചുകുളി;കൊല്ലത്ത് രണ്ട് യുവാക്കൾ അറസ്റ്റില്‍

Must read

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ സോപ്പ് തേച്ച് കുളിച്ച് രണ്ട് യുവാക്കൾ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമാപ്പറമ്പിലിനടുത്ത് അജ്മൽ, ബാദുഷ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.  കഴിഞ്ഞ ദിവസം രാത്രി തിരക്കേറിയ ഭരണിക്കാവ് ടൗണിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ബൈക്ക് ഓടിക്കുന്നതിനിടെ യുവാക്കൾ സോപ്പ് തേച്ച് കുളിക്കുകയായിരുന്നു. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവർക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഈ യുവാക്കൾ അർദ്ധന​ഗ്നരായി ബൈക്കിൽ യാത്ര ചെയ്തു കൊണ്ട് തന്നെ സോപ്പ് തേച്ച് കുളിക്കുന്ന ദൃശ്യങ്ങൾ ഇവർ  തന്നെ പകർത്തി. പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ ഇവർ  പ്രചരിപ്പിച്ചിരുന്നു. ഇത് വലിയ രീതിയിൽ വൈറലായിരുന്നു. തുടർന്നാണ് ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചത്. ഇന്നലെ വൈകിട്ടാണ് ഇവരെ കണ്ടെത്തി സ്റ്റേഷനിലേക്ക് എത്തിച്ചത്.

വൈകിട്ട് കളിക്കാൻ പോയിരുന്നു. കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ കനത്ത മഴയായിരുന്നു. നനഞ്ഞ ടീഷർട്ട് ഊരി, കുളിച്ചതാണ് എന്നാണ് യുവാക്കൾ പൊലീസിന് നൽകിയ വിശദീകരണം. അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തത് ഉൾപ്പെടെയുള്ള വകുപ്പുകൾ  ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പിഴ ഈടാക്കി വിട്ടയച്ചു എന്നാണ് ഇപ്പോൾ അറിയുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week