28.3 C
Kottayam
Friday, May 3, 2024

നെല്ലാച്ചേരിയിൽ ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കൾ മരിച്ച നിലയിൽ ; പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തി

Must read

കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയിൽ കുനിക്കുളങ്ങര ടവറിനു സമീപം രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ എട്ടു മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

ഇവരുടെ കൂടെ അവശ നിലയിൽ കണ്ടെത്തിയ ചെറിയതുരുത്തി ശ്രീരാഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. സമീപത്തുനിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്ത് സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തിവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week