തൊടുപുഴയിൽ വിവാഹപ്പാര്‍ട്ടിക്കെത്തിയ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

തൊടുപുഴ: ഇടുക്കി തൊടുപുഴ കാഞ്ഞാറില്‍ രണ്ടു യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഫിര്‍ദോസ്, അമല്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.

വിവാഹസത്കാരത്തില്‍ പങ്കെടുക്കാനാണ് ഇരുവരും കാഞ്ഞാറില്‍ എത്തിയത്. സത്കാരത്തില്‍ പങ്കെടുത്ത ശേഷം സമീപത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിയാണ് ഫിര്‍ദോസ്.

നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തിയ ശേഷം മൃതദേഹങ്ങള്‍ വിട്ടുകൊടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News