തിരുവനന്തപുരം: വക്കം ആങ്ങാവിളയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വക്കം കായിക്കര കടവിൽ അബി എന്ന അഫിനും വക്കം ചാമ്പാവിള സ്വദേശി റപ്പായി എന്ന ശ്രീനാഥുമാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. നിലയ്ക്കാമുക്ക് ഭാഗത്ത് നിന്നും മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിർദിശയിൽ അബി സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ വക്കം ആങ്ങാവിളയിൽ വെച്ച് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട നാലുപേരെയും നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


