FeaturedNationalNews

രണ്ടാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചു, കർണാടകം സ്തംഭിയ്ക്കും

ബെംഗളൂരു:കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ 14 ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ കർഫ്യൂ പ്രഖ്യാപിച്ച് കർണാടക. ചൊവ്വാഴ്ച രാത്രി ഒമ്പതു മുതൽ 14 ദിവസത്തേക്ക് കർഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. തിങ്കളാഴ്ച ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

അവശ്യസേവനങ്ങൾ രാവിലെ ആറു മുതൽ 10 മണി വരെ അനുവദനീയമായിരിക്കും.10 മണിക്കു ശേഷം കടകൾ അടയ്ക്കണം. നിർമാണം, ഉത്പാദനം, കൃഷി എന്നീ മേഖലകൾക്ക് നിയന്ത്രണമില്ല.

ഞായറാഴ്ച 34,804 പുതിയ കോവിഡ് കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. 143 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 14426 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരുടെ ജീവൻ കോവിഡ് കവർന്നു. ഇതോടെ ആകെ കോവിഡ് മരണം 1,95,123 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിടുന്നത്. നിലവിൽ 28,13,658 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,272 പേർ രോഗമുക്തരായി. ഇതുവരെ ആകെ 1,43,04,382 പേരാണ് പൂർണമായും രോഗമുക്തരായത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button