KeralaNews

മലപ്പുറത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

മലപ്പുറം: മലപ്പുറം അയിലക്കാട് -അത്താണി റോഡിലും ചട്ടിപ്പടിയിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥിയും ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്.

സ്വകാര്യ ബസ്സും ബൈക്കും ഇടിച്ച് ബൈക്ക് യാത്രികനായ മലപ്പുറം പൊന്നാനി സ്വദേശി പുതുവീട്ടിൽ ബാബുവിന്റെ മകൻ അബ്രാർ (17) ആണ് മരിച്ചത്. അയിലക്കാട് സ്വദേശി വലിയകത്ത് ഷബീറലി (17), തൃക്കണാപുരം പൂതളശ്ശേരി അമർനാഥ് (17) എന്നിവർക്കാണ് പരുക്കേറ്റത്.അയിലക്കാട് -അത്താണി റോഡിൽ വച്ചാണ് അപകടം നടന്നത്. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു.എടപ്പാൾ വെസ്റ്റേൺ കോളേജിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് അബ്രാർ.

മലപ്പുറം ചട്ടിപ്പടിയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് ഓട്ടോ ഡ്രൈവർ മരിച്ചത്. ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങൽ മൊയ്തീന്റെ മകൻ ബീരാൻ കുട്ടി എന്ന കോയ(52)യാണ് മരണപ്പെട്ടത്. ചേളാരി റോഡിൽ ആലിൻചുവടിനടുത്ത് ചെള്ളി വളവിൽ വൈകിട്ട് 5 മണിയോടെയാണ് അപകടം. കോഴിക്കോട് നിന്നും തിരുരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും ചെട്ടിപ്പടി മൊടുവിങ്ങലിൽ നിന്നും കരിപ്പൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടികയായിരുന്നു.

അപകടത്തെ തുടർന്ന് ഓട്ടോ ക്കുള്ളിൽ കുടുങ്ങിപ്പോയ ഓട്ടോ ഡ്രൈവറെ ഏറെ ശ്രമകരമായാണ് നാട്ടുകാർ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിലേക്ക് പോകുന്ന അയൽവാസിയുടെ ലഗേജുമായി കരിപ്പൂർ എയർപോർട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. മാതാവ് – ബീക്കുട്ടി ഭാര്യ: നജ്മുന്നിസ, മക്കൾ: ഷറഫുദ്ദീൻ (മസ്‌കറ്റ്), ഷംസുദ്ദീൻ, ഷംസിയ, മരുമകൻ: ഷരീഫ്(പുത്തനത്താണി).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker