വയനാട്: കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ. കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയുടെ രണ്ടു പല്ലുകൾ തകർന്നിട്ടുണ്ട്. നിലവിൽ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലുള്ള കടുവയെ മൃഗശാലയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഇന്ന് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.
കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഇന്നലെ രാത്രി 11 മണിയോടെ കൂട്ടിലായത്. താഴേക്കിഴക്കേതിൽ സാബുവിന്റെ വീട്ടുവളപ്പിൽ വച്ച കെണിയിലാണ് ഇത് കുടുങ്ങിയത്. മൂന്നു ദിവസത്തിനുള്ളിൽ കടുവ 4 പശുക്കളെയാണ് കൊന്നത്. തോൽപ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് പിടിയിലായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News